പാലക്കാട്: പിണറായിക്കും കുടുംബത്തിനും അമേരിക്കയിലും യുഎഇയിലും ബിസിനസ് സംരംഭങ്ങൾ, പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. ചികിത്സയ്ക്കെന്ന പേരിൽ നടത്തുന്ന വിദേശയാത്രകൾ ഇതിനുവേണ്ടിയാണെന്നും സ്വപ്ന .
പിണറായി വിജയനേക്കാൾ ശക്ത അദ്ദേഹത്തിന്റെ ഭാര്യയാണ്. അതുകൊണ്ടാണ് എല്ലാ വിദേശയാത്രകളിലും അവർ ഒപ്പം പോയിരുന്നത്. പിണറായിക്ക് ബിസിനസ് തന്ത്രങ്ങൾ മെനയാനുള്ള ബുദ്ധിയോ സമയമോ ഇല്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
തന്റെ ജീവിതം തകർത്തത് പിണറായി ആണെന്നും, തനിക്കെതിരെയുള്ള വ്യാജ കേസുകൾ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി വി.ഡി. സതീശനെ കാണുമെന്നും പറഞ്ഞ സ്വപ്ന പിണറായി വിജയൻ തനിക്കെതിരെ എടുത്തത് വ്യാജ കേസുകളാണെന്നും ആരോപിച്ചു.
ഫോൺ പിടിച്ചു വച്ച് രേഖകൾ വളച്ചൊടിച്ചു. പിണറായി വിജയനെതിരെ നിയമപോരാട്ടം തുടരും. ഒരു തരം വിട്ടുവീഴ്ചകൾക്കും തയാറല്ല. പിണറായി സർക്കാർ അധികാരത്തിൽ നിന്ന് പോയത് കൊണ്ടാണ് കേരളത്തിലേക്ക് തിരിച്ചു വന്നതെന്നും സ്വപ്ന വ്യക്തമാക്കി.
