ഭാര്യയെയും കുട്ടികളെയും നോക്കാൻ കിട്ടുന്ന പതിനായിരം രൂപ തികയാതെ വന്നപ്പോൾസ എല്ലാവരേയും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ യുവാവിന്റെ വാർത്ത വന്നതിന പിന്നാലെ ഇതാ 20 ലക്ഷം ലഭിച്ചിട്ടും കടുത്ത മാനസിക ബുദ്ധിമുട്ട് നേരിടുന്നു എന്ന വെളിപ്പെടുത്തലുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രംഗത്ത്. എന്തെല്ലാം തരത്തിലുള്ള മനുഷ്യരാണല്ലേ സമൂഹത്തിലുള്ളത്. ഒരിടത്ത് പണം ഇല്ലാത്തവന്റെ സങ്കടം മറിറൊരിടത്ത് പണം അധികമായതിന്റെ സങ്കടം.
ഒരു മാസത്തെ വരുമാനം 20 ലക്ഷം സ്വന്തമാക്കി തന്റെ വീഡിയോകരിയറിൽ വലിയ നേട്ടങ്ങൾ ലഭിക്കുമ്പോഴും ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് തുടർച്ചയായി കുറയുന്നതിലെ വിഷമം പങ്കുവച്ചിരിക്കുകയാണ് ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ തിയഷ ഗോസ്വാമി.
ഒരുകൂട്ടം സ്വപ്നങ്ങളും ലക്ഷ്യങ്ങളും ബാക്കിനിൽക്കെ താൻ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് താരം തുറന്നുപറഞ്ഞ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
തന്നെ ആരും അൺഫോളോ ചെയ്യരുതെന്ന അപേക്ഷയുമായാണ് യുവതിയുടെ വീഡിയോ തുുടങ്ങുന്നത്. തിയഷ തന്റെ കരിയറിനെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും വളരെ ആത്മാർഥമായാണ് താരം സംസാരിച്ചത്. “ദയവായി എന്നെ അൺഫോളോ ചെയ്യരുത്. എനിക്ക് നിറയെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുണ്ട്, കഴിഞ്ഞ മാസം ഇൻസ്റ്റാഗ്രാമിൽ നിന്ന് 20 ലക്ഷം രൂപ സമ്പാദിച്ചു, വെറും 16-ാം വയസിൽ സ്വന്തമായി ബിസിനസ് തുടങ്ങി,ഈ വർഷം എന്റെ 11-ാമത്തെ വിദേശയാത്രയ്ക്കൊരുങ്ങുകയാണ് എന്ന്,” തിയഷ വ്യക്തമാക്കി.
എന്നാൽ ഈ സാമ്പത്തിക-ഔദ്യോഗിക നേട്ടങ്ങളൊന്നും തന്നെ ജീവിതത്തിലെ മറ്റ് മേഖലകളിലെ പരാജയങ്ങളിൽ നിന്നുള്ള സങ്കടത്തിൽ നിന്ന് രക്ഷിക്കുന്നില്ലെന്ന് അവർ കൂട്ടിച്ചേർത്തു. കുറഞ്ഞുകൊണ്ടിരിക്കുന്ന ഫോളോവേഴ്സിന്റെ വിഷൻ ബോർഡ് കാണിച്ചുകൊണ്ട്, 2 ലക്ഷം (200k) ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് എന്ന ലക്ഷ്യത്തെക്കുറിച്ച് തിയഷ സംസാരിച്ചു. കഴിഞ്ഞ വർഷം നവംബറോടെ തനിക്ക് ഏകദേശം ഒരു ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്നുവെങ്കിലും, സെപ്റ്റംബർ ആയപ്പോഴേക്കും അത് 1,09,000 ആയി മാത്രമാണ് ഉയർന്നതെന്ന് അവർ പറയുന്നു.
“മാത്രമല്ല, എന്റെ ഫോളോവേഴ്സ് നിരന്തരം കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്,” അവർ കൂട്ടിച്ചേർത്തു.
ഈ വർഷം പ്രതീക്ഷിച്ച പല കാര്യങ്ങളും നടക്കാത്തതാണ് നിലവിലെ സാഹചര്യത്തെ ഏറെ ബുദ്ധിമുട്ടിലാക്കിയതെന്ന് തിയഷ പറയുന്നു. നടക്കാതെപോയ മുംബൈ സ്വപ്നംഈ വർഷത്തെ പ്രധാന പ്ലാനുകളിൽ ഒന്നായിരുന്നു കോൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് താമസം മാറുന്നത്. എന്നാൽ അതൊന്നും നടന്നില്ലെന്ന് താരം വിഷമത്തോടെ പറയുന്നു.
“നിങ്ങളും നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ അതുണ്ടായില്ലെങ്കിൽ പോലും പ്രതീക്ഷ കൈവിടരുത്, പ്രതീക്ഷ ജീവനോടെ നിലനിർത്തൂ, എന്ന് പറഞ്ഞ് കടുത്ത നിരാശയ്ക്കൊടുവിൽ എല്ലാവർക്കും ഒരു പ്രതീക്ഷയുടെ സന്ദേശം നൽകിയാണ് തിയഷ വീഡിയോ അവസാനിപ്പിച്ചത്.
തിയഷയുടെ ഈ തുറന്നുപറച്ചിലിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ഒട്ടേറെ പേർ താരത്തിന് കരുത്ത് പകർന്നും വീണ്ടും മികച്ച കണ്ടന്റുകളുമായി മുന്നോട്ട് വരാൻ ആവശ്യപ്പെട്ടും രംഗത്തെത്തി.
