അ​ച്ഛ​നെ ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം കേ​ര​ള​ത്തി​ലെ​ത്തി: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: അ​ച്ഛ​നെ ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കേ​ര​ള​ത്തി​ലെ​ത്തി​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി പ്ര​ശ​ത്ത് ജി​ത്ത് ദാ​സ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ഓ​ഗ​സ്റ്റ് 31ന് ​വെ​സ്റ്റ് ബം​ഗാ​ളി​ലെ അ​ലി​പ് ദോ​ർ ജി​ല്ല​യി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. പി​താ​വ് സ​ഞ്ജ​യ് ദാ​സി​നെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് പ്ര​തി കേ​ര​ള​ത്തി​ലെ​ത്തി​യ​തെ​ന്ന് ശ്രീ​കാ​ര്യം പൊ​ലി​സ് പ​റ​ഞ്ഞു.

സ​ഞ്ജ​യ് ദാ​സും ഭാ​ര്യ ഉ​ഷാ​റാ​ണി​യും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. സ്ഥ​ല​ത്തെ​ത്തി​യ പ്ര​ശ​ത്ത് ജി​ത്ത് ദാ​സ് അ​ടി​ച്ചു. മ​ക​ന്‍റെ അ​ടി​യേ​റ്റ് നി​ല​ത്തു​വീ​ണ സ​ഞ്ജ​യ് ദാ​സ് സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. ഫ​ലാ​ക്കാ​ട്ട പൊ​ലി​സ് ഉ​ഷാ​റാ​ണി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

എ​ന്നാ​ൽ മ​ക​ൻ നേ​ര​ത്തെ ജോ​ലി ചെ​യ്ത ശ്രീ​കാ​ര്യ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി. പ്ര​തി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യ വി​വ​രം ഫ​ലാ​ക്കാ​ട്ട പൊ​ലി​സ് ശ്രീ​കാ​ര്യം പൊ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു. പ്ര​തി​യു​ടെ ചി​ത്ര​വും വീ​ഡി​യോ​യും സ​ഹി​തം ല​ഭി​ച്ചു.

ഇ​യാ​ളെ അ​ന്വേ​ഷി​ച്ച് പൊ​ലി​സ് താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും വി​വ​രം അ​റി​ഞ്ഞ് ഇ​യാ​ൾ മു​ങ്ങി. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലി​സി​ന്‍റെ വ​ല​യി​ലാ​യ​ത്.

Related posts

Leave a Comment