ആ​ല​പ്പു​ഴ “ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന’ കേ​സ് അ​ട്ടി​മ​റി; വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണം; അ​ജി​ത് കു​മാ​റി​ന്‍റെ ആ​വ​ശ്യം ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന കേ​സി​ല്‍ വിശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ കൂടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന എ​ഡി​ജി​പി. എം.​ആ​ര്‍. അ​ജി​ത്ത് കു​മാ​റി​ന്‍റെ ആ​വ​ശ്യം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍ ത​ള്ളി. സം​ഭ​വം ന​ട​ക്കു​ന്ന കാ​ല​യ​ള​വി​ല്‍ ചൂ​ര​ല്‍​മ​ല​യി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന ചു​മ​ത​ല​യി​ലാ​യി​രു​ന്നു​വെ​ന്നും യാ​ത്രാ രേ​ഖ​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഹാ​ജ​രാ​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്നുമാണ് അ​ജി​ത്ത് കു​മാ​ര്‍ ഡി​ജി​പി​യോ​ടു വി​ശ​ദീ​ക​രി​ച്ച​ത്.

കൂ​ടു​ത​ല്‍ സ​മ​യം ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് ഡി​ജി​പി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. എ​സ്‌​ഐ​ടി ത​ല​വ​ന്‍ എ​സ്പി.​ഷൗ​ക്ക​ത്ത​ലി എം​ആ​ര്‍ അ​ജി​ത്ത് കു​മാ​റി​നെ​തി​രേ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് ഡി​ജി​പി ഉ​ട​ന്‍ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്കു സ​മ​ര്‍​പ്പി​ക്കും. ഈ ​റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ജി​ത്ത് കു​മാ​റി​ല്‍ നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​യി​ച്ച ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ഗ​ണ്‍​മാ​നും പോ​ലീ​സു​കാ​രും ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സ് അ​ട്ടി​മ​റി​ച്ച് പ്ര​തി​ക​ളെ ര​ക്ഷി​ച്ച​ത് അ​ജി​ത്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു ഇ​തേ​ക്കു​റി​ച്ച് തു​ടര​ന്വേ​ഷ​ണം ന​ട​ത്തി​യ എ​സ്‌​ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ല്‍.

ഈ ​മാ​സം മു​പ്പ​തി​ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് മേ​ധാ​വി സ്ഥാ​ന​ത്തുനി​ന്നു നി​തി​ന്‍ അ​ഗ​ര്‍​വാ​ള്‍ വി​ര​മി​ക്കു​ന്പോൾ ഡി​ജി​പി റാ​ങ്കി​ല്‍ സീ​നി​യോ​റി​റ്റി പ്ര​കാ​രം അ​ജി​ത്ത് കു​മാ​റി​നാ​ണ് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. അ​ജി​ത്ത് കു​മാ​റി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ല്‍ അ​വ​സ​രം ന​ഷ്ട​മാ​യേ​ക്കും. എ​ന്നാ​ല്‍ അ​ജി​ത്ത് കു​മാ​റി​നെ​തി​രേ ഗു​രു​ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​നോ​ട് ഡി​ജി​പി ആ​വ​ശ്യ​പ്പെ​ടു​മൊ​യെ​ന്ന കാ​ര്യം പ്ര​ധാ​ന​മാ​ണ്. അ​ജി​ത്ത് കു​മാ​റി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ട്.

Related posts

Leave a Comment