മാസം 60,000 രൂപ വാടക! ബംഗളൂരുവിലെ വീടിന്‍റെ മനോഹര ദൃശ്യം പങ്കുവെച്ച് യുവതി; സോഷ്യൽ മീഡിയയിൽ തർക്കം മുറുകുന്നു

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ നാ​ൾ​ക്കു​നാ​ൾ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന വീ​ട്ടു​വാ​ട​ക​യെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്കി​ട​യി​ൽ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പു​തി​യൊ​രു വീ​ഡി​യോ ത​രം​ഗ​മാ​കു​ന്നു. പ്ര​തി​മാ​സം 60,000 രൂ​പ വാ​ട​ക ന​ൽ​കു​ന്ന ത​ന്‍റെ വീ​ടി​ന്‍റെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ക​രി​ഷ്മ എ​ന്ന യു​വ​തി പോ​സ്റ്റ് ചെ​യ്ത ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ ച​ർ​ച്ച​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

താ​ൻ താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ പ്ര​തി​മാ​സ വാ​ട​ക 60,000 രൂ​പ​യാ​ണെ​ന്ന് മു​മ്പൊ​രു വീ​ഡി​യോ​യി​ൽ ക​രി​ഷ്മ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ത്ര​യും തു​ക ന​ൽ​കു​ന്ന​തി​ന് ഈ ​വീ​ടി​ന്‍റെ കാ​ഴ്ച​യും അ​ന്ത​രീ​ക്ഷ​വും അ​ർ​ഹ​മാ​ണോ എ​ന്ന് ജ​ന​ങ്ങ​ളോ​ട് ചോ​ദി​ച്ചു​കൊ​ണ്ട് യു​വ​തി വീ​ടി​ന്‍റെ മു​റി​യി​ൽ നി​ന്നു​ള്ള മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ വീ​ഡി​യോ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

വി​ശാ​ല​വും തു​റ​സ്സാ​യ​തു​മാ​യ ന​ഗ​ര​ക്കാ​ഴ്ച​യാ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഈ ​തു​ക അ​മി​ത​മാ​ണോ അ​തോ ന്യാ​യ​മാ​ണോ എ​ന്ന​തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം രൂ​ക്ഷ​മാ​ണ്.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. “ഇ​ത്ര​യും ശാ​ന്ത​വും മ​നോ​ഹ​ര​വു​മാ​യ കാ​ഴ്ച​യാ​ണെ​ങ്കി​ൽ ഒ​രു ല​ക്ഷം രൂ​പ വ​രെ വാ​ട​ക ന​ൽ​കാ​ൻ ഞാ​ൻ ത​യ്യാ​റാ​ണ്,” എ​ന്ന് ഒ​രു ഉ​പ​യോ​ക്താ​വ് കു​റി​ച്ചു. “വ​ള​രെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച,” എ​ന്ന് മ​റ്റൊ​രാ​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​നാ​വ​ശ്യ​മാ​യി ഉ​യ​ർ​ന്ന തു​ക വാ​ട​ക​യാ​യി ന​ൽ​കു​ന്ന​ത് ന​ഗ​ര​ത്തി​ലെ വാ​ട​ക നി​ര​ക്ക് ഇ​നി​യും വ​ർ​ദ്ധി​പ്പി​ക്കാ​ൻ മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ എ​ന്നാ​ണ് മ​റ്റു ചി​ല​രു​ടെ വാ​ദം. ബം​ഗ​ളൂ​രു​വി​ൽ ഐ​ടി രം​ഗ​ത്തെ ജീ​വ​ന​ക്കാ​രു​ടെ​യും മ​റ്റും ക​ട​ന്നു​വ​ര​വോ​ടെ താ​മ​സ​ച്ചെ​ല​വ് കു​ത്ത​നെ ഉ​യ​ർ​ന്ന​തി​നെ​ച്ചൊ​ല്ലി നി​ര​ന്ത​രം ച​ർ​ച്ച​ക​ൾ ന​ട​ക്കാ​റു​ണ്ട്. അ​തി​നി​ട​യി​ലാ​ണ് പു​തി​യ വീ​ഡി​യോ​യും ജ​ന​ശ്ര​ദ്ധ നേ​ടു​ന്ന​ത്.

Related posts

Leave a Comment