പോ​ലീ​സ് വാ​ഹ​ന​ത്തി​ന് മു​ന്നി​ൽനിന്ന് മും​ബൈ മോ​ഡ​ലി​നെ അ​നു​ക​രി​ച്ച് ന​വ്യാ നാ​യ​ർ ചി​ത്രം, നി​മി​ഷ​ങ്ങ​ൾ​ക്ക​കം പി​ൻ​വ​ലി​ച്ചു

ഡ​ൽ​ഹി​യി​ലെ സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് മും​ബൈ​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത റി​യ ആ​ഹി​ർ എ​ന്ന യു​വ​മോ​ഡ​ൽ ദാ​ദ​റി​ലെ ശി​വ​ജി പാ​ർ​ക്കി​ന് സ​മീ​പ​ത്തു​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ പോ​ലീ​സ് വാ​ൻ ഒ​റ്റ​യ്ക്ക് ത​ട​ഞ്ഞു​നി​ർ​ത്തി പ്ര​തി​ഷേ​ധി​ച്ച വീ​ഡി​യോ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

ഈ ​ചി​ത്രം പു​ന​രാ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി ന​വ്യാ നാ​യ​ർ. എ​ന്നാ​ൽ, ചി​ത്രം നി​മി​ഷ​ങ്ങ​ൾ​ക്ക​കം ന​ടി ത​ന്നെ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു.​റി​യ​യു​ടെ ചി​ത്ര​ത്തെ അ​നു​സ്മ​രി​പ്പി​ക്കും വി​ധം പോ​ലീ​സ് വാ​ഹ​ന​ത്തി​ന് മു​ന്നി​ൽ കൈ​വെ​ച്ച് നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് ന​വ്യ പ​ങ്കു​വെ​ച്ച​ത്. കൊ​ൽ​ക്ക​ത്ത​യി​ൽ​നി​ന്നു​ള്ള​താ​ണെ​ന്ന് ചി​ത്ര​ത്തി​ൽ​നി​ന്ന് വ്യ​ക്ത​മാ​വു​ന്ന​ത്. വ​ന്ദേ മാ​ത​രം പ​ശ്ചാ​ത്ത​ല സം​ഗീ​ത​മാ​യാ​ണ് ന​ടി ചി​ത്രം പ​ങ്കു​വെ​ച്ച​ത്. മ​റ്റ് വി​ശ​ദീ​ക​ര​ണ​ങ്ങ​ളൊ​ന്നു​ണ്ടാ​യി​രു​ന്നി​ല്ല.

ന​വ്യ​യു​ടെ ചി​ത്രം സി​ജെ​പി സ​മ​ര​ത്തി​നു​ള്ള പി​ന്തു​ണ​യാ​ണെ​ന്ന് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ഖ്യാ​നം ഉ​യ​ർ​ന്ന​തോ​ടെ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ ന​ടി ചി​ത്രം പി​ൻ​വ​ലി​ച്ചു.

പോ​സ്റ്റ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ക​മ​ന്റു​മാ​യി ആ​രാ​ധ​ക​രെ​ത്തി. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ പി​ൻ​വ​ലി​ച്ച പോ​സ്റ്റി​നെ പ​രി​ഹ​സി​ച്ച് ‘ഞാ​നേ ക​ണ്ടു​ള്ളൂ, ഞാ​ൻ മാ​ത്ര​മേ ക​ണ്ടു​ള്ളൂ’ എ​ന്ന ന​വ്യ​യു​ടെ ‘ന​ന്ദ​നം’ എ​ന്ന ചി​ത്ര​ത്തി​ലെ സം​ഭാ​ഷ​ണം ഓ​ർ​മി​പ്പി​ച്ചാ​ണ് ഒ​രു ക​മ​ന്‍റ്. ‘പോ​ലീ​സ് വാ​ഹ​ന​ത്തെ അ​നു​ഗ്ര​ഹി​ക്കു​ക​യാ​ണോ’, എ​ന്നും ചി​ല​ർ ചോ​ദി​ക്കു​ന്നു.

Related posts

Leave a Comment