പ്രി​യ​പ്പെ​ട്ട വ​ള​ർ​ത്തു​നാ​യ​യ്ക്ക് വേ​ദ​ന​യി​ല്ലാ​ത്ത യാ​ത്ര​യ​യ​പ്പ്, നാ​യ​യു​ടെ ആ ​മ​നോ​ഹ​ര ഓ​ർ​മ്മ​ക​ൾ പ​ങ്കു​വെ​ച്ച് ഉ​ട​മ ; ക​ണ്ണീ​ര​ണി​യി​ച്ച് വീ​ഡി​യോ

അ​ർ​ബു​ധം ബാ​ധി​ച്ച് ക​ടു​ത്ത വേ​ദ​ന തി​ന്നു​ന്ന ത​ന്‍റെ പ്രി​യ​പ്പെ​ട്ട വ​ള​ർ​ത്തു​നാ​യ ‘സൈ​മ​ണെ’ ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച വി​വ​രം പ​ങ്കു​വെ​ച്ച് ഇ​സ​ബെ​ൽ ക്ലീ ​എ​ന്ന യു​വ​തി.

ര​ണ്ട് മാ​സം മു​മ്പാ​ണ് സൈ​മ​ണി​ന് ക​ര​ളി​ൽ ക്യാ​ൻ​സ​ർ സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ രോ​ഗ​വും അ​മി​ത​മാ​യ അ​പ​സ്മാ​ര​വും കാ​ര​ണം നാ​യ​യു​ടെ ആ​രോ​ഗ്യ​നി​ല വ​ള​രെ വേ​ഗ​ത്തി​ൽ വ​ഷ​ളാ​യി. ശ​ക്ത​മാ​യ മ​രു​ന്നു​ക​ൾ കാ​ര​ണം ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് സൈ​മ​ൺ.

നാ​യ​യു​ടെ പ​ഴ​യ ആ​രോ​ഗ്യ​വാ​നാ​യ രൂ​പ​ത്തി​ലേ​ക്ക് അ​വ​ൻ തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ഇ​സ​ബെ​ല്ലും ഭ​ർ​ത്താ​വ് ജേ​ക്ക​ബും. എ​ന്നാ​ൽ സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​യ​തോ​ടെ ഡോ​ക്ട​റും ദ​യാ​വ​ധ​മാ​ണ് ന​ല്ല​തെ​ന്ന നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​നി​യും കാ​ത്തി​രി​ക്കു​ന്ന​ത് നാ​യ​യ്ക്ക് കൂ​ടു​ത​ൽ വേ​ദ​നാ​ജ​ന​ക​മാ​യ അ​ന്ത്യം ന​ൽ​കു​മെ​ന്ന​തി​നാ​ലാ​ണ് ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഈ ​ക​ഠി​ന​മാ​യ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ഇ​സ​ബെ​ൽ പ​റ​യു​ന്നു. സൈ​മ​ണി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ൾ അ​വ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ൾ ന​ൽ​കി സ​ന്തോ​ഷ​ക​ര​മാ​ക്കാ​നാ​ണ് കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം.

Related posts

Leave a Comment