ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യംകൊണ്ട് മാത്രം, സ്രാവിന്‍റെ ആക്രമണത്തിൽ നിന്നും യുവാവിന്‍റെ അത്ഭുതകരമായ രക്ഷപെടൽ!

ഡൈ​വി​ങ്ങി​നി​ടെ സ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട അ​നു​ഭ​വം പ​ങ്കു​വ​ച്ച് യു​വാ​വ്. ന്യൂ​സി​ല​ൻ​ഡ് ഫി​ഷിം​ഗ് ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ ഹെ​ൻ​റി ഗി​ബ്‌​സാ​ണ് ത​ന്‍റെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. തെ​ക്ക​ൻ ശാ​ന്ത​സ​മു​ദ്ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ദ്വീ​പ് രാ​ജ്യ​മാ​യ ഫി​ജി തീ​ര​ത്താ​ണ് സം​ഭ​വം. നി​ര​വ​ധി ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് ശേ​ഷം താ​ൻ സു​ഖം പ്രാ​പി​ച്ചു വ​രി​ക​യാ​ണെ​ന്നും പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി തി​രി​ച്ചെ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഗി​ബ്‌​സ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

ഫി​ജി ദ്വീ​പു​ക​ളി​ലെ ത‌​ന്‍റെ ആ​ദ്യ ഡൈ​വി​ങ്ങി​നി​ടെ​യാ​ണ് സ്രാ​വി​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ര​ണ്ടാ​ഴ്ച​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ജൂ​ലാ​യ്24​നാ​ണ് ഗി​ബ്‌​സ് ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ സ​ഹി​തം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്. ഡൈ​വി​ങ്ങി​നി​ടെ പെ​ട്ടെ​ന്നാ​ണ് സ്രാ​വ് ആ​ക്ര​മി​ച്ച​തെ​ന്നും അ​തൊ​രു ഭ​യ​പ്പെ​ടു​ത്തു​ന്ന അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്നും ഗി​ബ്‌​സ് പ​റ​യു​ന്നു. ആ​ക്ര​മ​ണം ന​ട​ന്ന ഉ​ട​ൻ ത​ന്നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ വെ​ള്ള​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

വ​ല​തു​കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗി​ബ്‌​സി​ന് നാ​ല് ശ​സ്ത്ര​ക്രി​യ​ക​ളും സ്‌​കി​ൻ ഗ്രാ​ഫ്റ്റിം​ഗ് ചി​കി​ത്സ​യും പൂ​ർ​ത്തി​യാ​ക്കേ​ണ്ടി വ​ന്നു.. ‘സ്രാ​വി​ന്‍റെ അ​തി​ർ​ത്തി​യി​ൽ ക​യ​റി ഞാ​ൻ അ​തി​ന്‍റെ ഇ​ര​യെ പി​ടി​ക്കാ​ൻ നോ​ക്കു​ക​യാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ആ ​സ്രാ​വി​നോ​ട് ദേ​ഷ്യ​മോ വി​ഷ​മ​മോ എ​നി​ക്കി​ല്ല. തെ​റ്റാ​യ സ​മ​യ​ത്ത് തെ​റ്റാ​യ സ്ഥ​ല​ത്ത് പെ​ട്ടു​പോ​യി, അ​ത്ര​മാ​ത്രം.’— ഹെ​ൻ​റി ഗി​ബ്‌​സ് പ​റ​യു​ന്നു.

സ്രാ​വ് ആ​ക്ര​മി​ക്കു​ന്ന വീ​ഡി​യോ വ​രും ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​വി​ടു​മെ​ന്ന് ഗി​ബ്‌​സ് പ​റ​ഞ്ഞു. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും, സ്രാ​വ് മു​ന്നി​ൽ പെ​ട്ടാ​ൽ എ​ങ്ങ​നെ ര​ക്ഷ​പ്പെ​ട​ണ​മെ​ന്ന് മ​റ്റു​ള്ള​വ​ർ​ക്ക് മ​ന​സി​ലാ​ക്കാ​നും ഈ ​വീ​ഡി​യോ സ​ഹാ​യി​ക്കു​മെ​ന്നും ഗി​ബ്‌​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment