മാ​സം 2 ല​ക്ഷം രൂ​പ സ​മ്പാ​ദി​ച്ചി​ട്ടും ദ​രി​ദ്ര​നെ​ന്ന് തോ​ന്നു​ന്നു, റെ​ഡ്ഡി​റ്റി​ൽ ച​ർ​ച്ച​യാ​യി ടെ​ക് ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ കു​റി​പ്പ്

മാ​സം ര​ണ്ട് ല​ക്ഷം രൂ​പ ശ​മ്പ​ള​വും യാ​തൊ​രു ക​ട​ബാ​ധ്യ​ത​ക​ളു​മി​ല്ലി​രു​ന്നി​ട്ടും താ​ൻ ദ​രി​ദ്ര​നാ​ണെ​ന്ന് തോ​ന്നു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി 26 കാ​ര​നാ​യ ടെ​ക് യു​വാ​വ്. റെ​ഡ്ഡി​റ്റി​ൽ പ​ങ്കു​വെ​ച്ച ഈ ​കു​റി​പ്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യ്ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ക​ട​ലാ​സി​ൽ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​ണ്ടെ​ങ്കി​ലും പ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ധി​യും താ​ൻ ആ​ർ​ജ്ജി​ച്ച നേ​ട്ട​ങ്ങ​ളി​ൽ സം​തൃ​പ്തി​യി​ല്ലാ​ത്ത അ​വ​സ്ഥ​യു​മാ​ണ് ത​നി​ക്കു​ള്ള​തെ​ന്ന് യു​വാ​വ് വ്യ​ക്ത​മാ​ക്കു​ന്നു.

പ്ര​തി​മാ​സ കു​ടും​ബ വ​രു​മാ​നം 6,000-7,000 രൂ​പ​യി​ൽ ക​വി​യാ​ത്ത ഒ​രു കു​ടും​ബ​ത്തി​ൽ നി​ന്നാ​ണ് യു​വാ​വ് വ​ള​ർ​ന്നു​വ​ന്ന​ത്. 21-ാം വ​യ​സ്സി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തു​മു​ത​ൽ കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി മാ​റ്റി​യെ​ടു​ക്കു​ക എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റ ല​ക്ഷ്യം. നി​ല​വി​ൽ മാ​താ​പി​താ​ക്ക​ളെ ജോ​ലി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി സ്വ​ന്തം നാ​ട്ടി​ലെ ഫ്ലാ​റ്റി​ലേ​ക്ക് മാ​റ്റു​ക​യും, താ​ൻ ബം​ഗ​ളൂ​രു​വി​ൽ മ​റ്റൊ​രു 2ബി​എ​ച്ച്എ​ക​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

എ​ല്ലാ മാ​സ​വും 30,000 രൂ​പ മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളി​ലും, 10,000 രൂ​പ ഫി​ക്സ​ഡ്/​റെ​ക്ക​റി​ങ് ഡെ​പ്പോ​സി​റ്റു​ക​ളി​ലും, 10,000 രൂ​പ സ്വ​ർ​ണ നി​ക്ഷേ​പ​മാ​യും മാ​റ്റി​വെ​ക്കു​ന്നു. കൂ​ടാ​തെ മാ​താ​പി​താ​ക്ക​ൾ​ക്കാ​യി 15,000-20,000 രൂ​പ​യും ന​ൽ​കു​ന്നു. വാ​ട​ക​യും മ​റ്റ് ചി​ല​വു​ക​ളും 25,000 രൂ​പ​യോ​ളം വ​രും. 2021 മു​ത​ൽ സ്റ്റോ​ക്കു​ക​ളി​ൽ 4 ല​ക്ഷം രൂ​പ​യും, എ​ഫ്ഡി​യി​ൽ 2 ല​ക്ഷം രൂ​പ​യും, സ്വ​ർ​ണ​ത്തി​ൽ 2-2.5 ല​ക്ഷം രൂ​പ​യും, സാ​ല​റി അ​ക്കൗ​ണ്ടി​ൽ 6 ല​ക്ഷം രൂ​പ​യും അ​ദ്ദേ​ഹം സ്വ​രൂ​കൂ​ട്ടി​യി​ട്ടു​ണ്ട്.

വി​വാ​ഹം വ​രാ​നി​രി​ക്കെ 10 ല​ക്ഷം രൂ​പ​യെ​ങ്കി​ലും ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്നു. കൂ​ടാ​തെ ഒ​രു ഉ​പ​യോ​ഗി​ച്ച കാ​ർ വാ​ങ്ങു​ക, നാ​ട്ടി​ൽ സ്ഥ​ലം വാ​ങ്ങു​ക, മോ​ട്ടോ​ർ​സൈ​ക്കി​ൾ വാ​ങ്ങു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളു​മു​ണ്ട്. പ​ണ​മി​ല്ലാ​ത്ത​ത​ല്ല പ്ര​ശ്നം, എ​ല്ലാ ആ​ഗ്ര​ഹ​ങ്ങ​ളും ഒ​രേ​സ​മ​യം സാ​ധ്യ​മാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന തോ​ന്ന​ലാ​ണ് ത​ന്നെ അ​ല​ട്ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.

ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ലേ​ബ​ർ​മാ​രോ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രോ ആ​യി​രു​ന്നി​ട്ടും ത​ങ്ങ​ളെ​ക്കാ​ൾ സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ താ​ൻ പി​ന്ത​ള്ള​പ്പെ​ട്ടു​പോ​യോ എ​ന്ന് തോ​ന്നു​ണ്ടെ​ന്നും എ​ന്നാ​ൽ സാ​മ്പ​ത്തി​ക സാ​ക്ഷ​ര​ത​യു​ള്ള​തി​നാ​ൽ താ​ൻ ക​ടം വാ​ങ്ങി ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും യു​വാ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

Related posts

Leave a Comment