ആ​ല​പ്പു​ഴ​യി​ലെ ‘ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന’​കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ സ​മ​ചി​ത്ത​ത​യോ​ടെ ന​ട​പ​ടി​യെ​ടു​ത്തെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ​ദ്ധ​തി​ക​ളു​ടെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ന്‍ അ​ഞ്ച് സു​പ്ര​ധാ​ന പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍ വ്യ​ക്ത​മാ​ക്കി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലാ​ണ് പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രേ സ്വ​ഭാ​വ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ യോ​ജി​പ്പി​ക്കും.

സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​സ​റ്റ് ര​ജി​സ്റ്റ​ര്‍ ഉ​ണ്ടാ​ക്കും. 591 സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ​മ​ഗ്ര പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഡി​ജി​റ്റ​ലൈ​സേ​ഷ​നി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ ജ​ന​കീ​യ​മാ​ക്കും. ബ്ര​ഹ്മോ​സി​ന് വേ​ണ്ടി 90 ഏ​ക്ക​ര്‍ ഭൂ​മി ഡി​ആ​ര്‍​ഡി​ഒ​ക്ക് കൈ​മാ​റും. വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ന്‍ വി​പ​ണി ഇ​ട​പെ​ട​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​നാ​യി പ​ണം വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള ഫ​ണ്ട് ന​ല്‍​കി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഓ​ണ​ക്കാ​ല മു​ന്നൊ​രു​ക്കം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ​യി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ സ​മ​ചി​ത്ത​ത​യോ​ടെ ന​ട​പ​ടി​യെ​ടു​ത്തു. മാ​ധ്യ​മ​ങ്ങ​ള്‍ തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ കൊ​ടു​ത്തു. നി​ര​വ​ധി വി​മ​ര്‍​ശ​ന​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്നും സ്വ​യം ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ഡി​ജി​പി അ​ജി​ത്ത് കു​മാ​റി​നെ​തി​രെ തു​ട​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വി​ജി​ല​ന്‍​സി​ല്‍ അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നാ​യി ജി.​ശ​ശീ​ന്ദ്ര​നെ നി​യ​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന് ശേ​ഷം ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment