ത​ങ്ങ​ളെ രൂ​ക്ഷ​മാ​യി നോ​ക്കി​യ​ത് പോ​ലീ​സാ​ണെ​ന്ന സം​ശ​യം; യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ചി​റ്റാ​ര്‍: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​ച്ചു യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ല്‍ പോ​ക്‌​സോ കേ​സ് പ്ര​തി​യ​ട​ക്കം ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. സീ​ത​ത്തോ​ട് കാ​ക്കു​ന്ന​ത്ത് വീ​ട്ടി​ല്‍ ഷി​ജോ ജോ​സ​ഫ്(34), സീ​ത​ത്തോ​ട് മൂ​ന്നു​ക​ല്ല് മ​രു​തി​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ റം​ഷാ​ദ് (28) എ​ന്നി​വ​രാ​ണ് ചി​റ്റാ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 22നു ​രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ ആ​ക്ര​മ​ണം ന​ട​ന്ന​ത്. സീ​ത​ത്തോ​ട് സ്‌​കൂ​ളി​നു സ​മീ​പം റോ​ഡ​രി​കി​ല്‍ നി​ന്ന ഷി​ജോ​യെ​യും റം​ഷാ​ദി​നെ​യും റോ​ഡി​ലൂ​ടെ സ്‌​കൂ​ട്ട​റി​ല്‍ പോ​യ യു​വാ​ക്ക​ള്‍ നോ​ക്കി​യ​താ​ണ് പ്ര​കോ​പ​ന​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നു പ​റ​യു​ന്നു.

പോ​ലീ​സോ എ​ക്‌​സൈ​സോ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​യി​രി​ക്കാ​മെ​ന്നു തെ​റ്റി​ദ്ധ​രി​ച്ച പ്ര​തി​ക​ള്‍ ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്ന് ത​ട​ഞ്ഞു​നി​ര്‍​ത്തി. തു​ട​ര്‍​ന്ന് ഷി​ജോ ജോ​സ​ഫി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പേ​നാ​ക്ക​ത്തി​കൊ​ണ്ട് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന യു​വാ​വി​നെ ആ​ക്ര​മി​ച്ചു.

വ​യ​റി​നും മു​ഖ​ത്തും പ​രി​ക്കേ​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഷി​ജോ ജോ​സ​ഫ് ചി​റ്റാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ക്‌​സോ കേ​സ് ഉ​ള്‍​പ്പെ​ടെ നാ​ല് ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ചി​റ്റാ​ര്‍ എ​സ്എ​ച്ച്ഒ എ. ​അ​നീ​സ്, എ​സ്ഐ​മാ​രാ​യ ബി. ​അ​നി​ല്‍​കു​മാ​ര്‍, പി.​പി. മ​നോ​ജ് കു​മാ​ര്‍, എ​സ്ഐ വി. ​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment