കണ്ണൂർ: കേരളത്തിൽ എൽഡിഎഫും യുഡിഎഫും കാണിക്കുന്ന മോദി വിരോധത്തിന് യാതൊരു കഥയുമില്ലെന്ന് എ.പി. അബ്ദുള്ള കുട്ടി. പിഎംശ്രീ പദ്ധതിക്ക് യുഡിഎഫ് അംഗീകാരം നൽകിയിരിക്കുകയാണെന്നും ആദ്യം കാരാറിൽ ഒപ്പിടുകയും പിന്നീട് ഒപ്പിട്ടില്ല എന്ന് കള്ളം പറയുകയും ചെയ്യുന്ന എൽഡിഎഫിനോട് സിപിഎം, സിപിഐ എംഎൽഎമാരുടെ മണ്ഡലങ്ങളിൽ സ്കൂൾ നവീകരണത്തിനുള്ള കോടിക്കണക്കിന് കേന്ദ്ര ഫണ്ട് വേണ്ടായെന്ന് വെക്കാൻ തന്റേടം ഉണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.
എൽഡിഎഫ് എംഎൽഎമാർ വേണ്ടെന്ന് പറയുന്ന ഫണ്ട് ബിജെപി എംഎൽഎമാരുടെ മണ്ഡലങ്ങളിൽ കൂടുതൽ സ്കൂളുകൾക്ക് പ്രത്യേകമായി നൽകണമെന്ന് അബ്ദുള്ള ക്കുട്ടി അഭ്യർത്ഥിച്ചു.
ഇതുപോലെ ആയുഷ്മാൻ ഭാരത് പദ്ധതി ഉടനെ കേരളത്തിൽ നടപ്പിലാക്കാൻ യുഡിഎഫ് സർക്കാർ തയാറാവണം. 70 വയസു കഴിഞ്ഞ വയോജനങ്ങൾക്ക് 5 ലക്ഷത്തിന്റെ സൗജന്യ ചികിത്സയാണ് എൽഡിഎഫിന്റെ മോദി വിരോധം കൊണ്ട് നിഷേധിക്കപ്പെട്ടിട്ടുള്ളതെന്നും ഇനിയെങ്കിലും മോദി വിരുദ്ധ, കേന്ദ്രസർക്കാർ വിരുദ്ധ നിലപാടുകൾ തിരുത്താൻ തയറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
