യു​വാ​വി​ന്‍റെ ദു​രൂ​ഹ​മ​ര​ണം: പൊ​ലി​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

ത​ല​ശേ​രി: ത​ല​ശേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വ് ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ത​ളി​പ്പ​റ​മ്പ് ഏ​ഴോം പ​റ​മ്പ​ത്ത് വീ​ട്ടി​ൽ എ​സ്.​കെ. ശ്രീ​കാ​ന്ത് (41) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഇ​യാ​ൾ​ക്ക് മ​ർ​ദ​ന​മ​റ്റ​താ​യി പൊ​ലി​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഹൃ​ദ്രോ​ഗ​ത്തി​ന് മ​രു​ന്നു​വാ​ങ്ങാ​ൻ വ​ന്ന​യാ​ളു​മാ​യി ശ്രീ​കാ​ന്ത് പ​ല​ത​വ​ണ ക​ല​ഹി​ക്കാ​ൻ ശ്ര​മി​ച്ച​താ​യും തു​ട​ർ​ന്ന് അ​യാ​ൾ ത​ള്ളി​മാ​റ്റു​മ്പോ​ൾ ശ്രീ​കാ​ന്ത് വീ​ണ​താ​യും പ​റ​യു​ന്നു​ണ്ട്.​എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യ ശ്രീ​കാ​ന്ത് അ​വി​വാ​ഹി​ത​നാ​ണ്. ക​ണ്ണൂ​രി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കാ​നു​ള്ള ട്രെ​യി​ൻ ടി​ക്ക​റ്റ് ഇ​യാ​ളു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്നു.​ദേ​ഹ​മാ​സ​ക​ലം ര​ക്തം​പു​ര​ണ്ട നി​ല​യി​ലാ​ണ് ശ്രീ​കാ​ന്തി​നെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ശ്രീ​കാ​ന്തി​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ൾ കാ​ണാ​താ​യ​താ​യി പ​രാ​തി​യു​ണ്ട്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​ത്. ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. പ​രേ​ത​നാ​യ ശ്രീ​ധ​ര​ൻ- കോ​മ​ള​വ​ല്ലി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: ശ്രീ​കേ​ഷ്.

Related posts

Leave a Comment