19കാ​രി ഗ​ർ​ഭി​ണി​യാ​യി; അ​മി​ത​മാ​യി ഗ​ർ​ഭഛി​ദ്ര ഗു​ളി​ക ക​ഴി​ച്ചു; ചി​കി​ത്സ​യ്ക്കെ​ത്തി​യ യു​വ​തി ക്ലോ​സ​റ്റി​ൽ പ്ര​സ​വി​ച്ചു; യു​വാ​വി​നെ​തി​രെ കേ​സ്

ഉ​ള്ളൂ​ർ: പ്ര​സ​വ​ശേ​ഷം ശി​ശു​വി​നെ ക്ലോ​സെ​റ്റി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി​ക്കും ആ​ൺ​സു​ഹൃ​ത്തി​നു​മെ​തി​രേ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വ​ല്ലം സ്വ​ദേ​ശി​നി​യാ​യ പ​ത്തൊ​ന്പ​തു​കാ​രി​ക്കും അ​യ​ൽ​വാ​സി​യാ​യ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ യു​വാ​വി​നു​മെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ പ്രേ​രി​പ്പി​ച്ച​തി​നാ​ണു യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. ഗ​ർ​ഭഛി​ദ്ര​ത്തി​ലൂ​ടെ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​തി​നാ​ണു യു​വ​തി​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ രാ​ത്രി എ​ട്ടോ​ടെ തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ല്ലം സ്വ​ദേ​ശി​നി​യാ​യ 19 കാ​രി​യാ​ണ് ആ​ശു​പ​ത്രി ശു​ചി​മു​റി​യി​ലെ ക്ലോ​സെ​റ്റി​ൽ പ്ര​സ​വി​ച്ച​ത്. പ്ര​സ​വി​ച്ച​ശേ​ഷം ശി​ശു​വി​നെ ക്ലോ​സ​റ്റി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വം പു​റ​ത്തി​റ​ഞ്ഞ​തോ​ടെ യു​വ​തി സ്വ​മേ​ധ​യാ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​താ​ണെ​ന്നും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലി​രി​ക്കു​ന്ന​തി​നി​ടെ വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടാ​ണ് ശു​ചി​മു​റി​യി​ൽ പോ​യ​തെ​ന്നും വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി ഗ​ർ​ഭഛി​ദ്ര​ത്തി​നു​ള്ള ഗു​ളി​ക​ക​ൾ ക​ഴി​ച്ചി​രു​ന്നെ​ന്നും ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​തെ​ന്നും പ​റ​യു​ന്നു. അ​മി​ത​മാ​യി ഗു​ളി​ക​ക​ൾ ക​ഴി​ച്ച​താ​ണ് രാ​ത്രി​യി​ൽ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത ക​ല​ശ​ലാ​കാ​ൻ കാ​ര​ണ​മാ​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട് വ​യ​റു​വേ​ദ​ന കൂ​ടി​യ​തോ​ടെ ആ​ശു​പ​ത്രി ശു​ചി​മു​റി​യി​ലേ​ക്കു ക​യ​റു​ക​യാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​ട്ടും യു​വ​തി പു​റ​ത്തു​വ​രാ​താ​യ​തോ​ടെ സ​മീ​പ​ത്തു​ള്ള​വ​ർ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം അ​റി​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ളും മ​റ്റു ബ​ന്ധു​ക്ക​ളും എ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം ഈ ​വി​വ​രം ഇ​പ്പോ​ൾ മാ​ത്ര​മാ​ണ് അ​റി​യാ​വു​ന്ന​തെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​നു ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി. ‌

ഫ​യ​ർ​ഫോ​ഴ്സ് തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ൽ​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് ക്ലോ​സ​റ്റി​നു​ള്ളി​ൽ​നി​ന്ന് ഏ​റെ​ക്കു​റെ വ​ള​ർ​ച്ച പൂ​ർ​ത്തി​യാ​യ ആ​ൺ​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. പി​ന്നീ​ട് ഡോ​ക്ട​ർ മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലു​ള്ള യു​വ​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment