പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ക്കേ​സ്; സ്നേ​ഹ അ​റ​സ്റ്റി​ലാ​യ​ത് നാ​ലാ​മ​ത്തെ പോ​ക്സോ കേ​സി​ൽ

കാ​സ​ർ​ഗോ​ഡ്: 16 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തി​ന് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ യു​വ​തി​ക്കെ​തി​രെ ഇ​തു​വ​രെ​യു​ള്ള​ത് നാ​ലു പോ​ക്സോ കേ​സു​ക​ൾ. ത​ളി​പ്പ​റ​മ്പ് പു​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​നി​യാ​യ സ്നേ​ഹ മെ​ർ​ലി​നെയാ​ണ് (25) ക​ഴി​ഞ്ഞദി​വ​സം ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മാ​ത്തി​ലി​ൽ നി​ന്ന് മേ​ൽ​പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്‌​ത​ത്‌. മേ​ൽ​പ​റ​മ്പ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സ​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

ത​ളി​പ്പ​റ​മ്പ് സ്റ്റേ​ഷ​നി​ൽ സ്നേ​ഹ​യ്ക്കെ​തി​രെ മൂ​ന്നു പോ​ക്സോ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. പ​ന്ത്ര​ണ്ടു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക്ക് സ്വ​ർ​ണ ബ്രേ​സ്‌ല​റ്റ് വാ​ങ്ങി​ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് പീ​ഡ​ന​ത്തി​നു വി​ധേ​യ​മാ​ക്കി​യ​താ​യി​രു​ന്നു ആ​ദ്യ കേ​സ്. ഇ​തേ പെ​ൺ​കു​ട്ടി​യു​ടെ 15 കാ​ര​നാ​യ സ​ഹോ​ദ​ര​നെ​യും സ്നേ​ഹ പീ​ഡ​ന​ത്തി​നു ഇ​ര​യാ​ക്കി​യ​താ​യി പി​ന്നീ​ട് ക​ണ്ടെ​ത്തി.

14 വ​യ​സു​ള്ള മ​റ്റൊ​രു ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും അ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്ത് വീ​ണ്ടും പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു മൂ​ന്നാ​മ​ത്തെ കേ​സ്. ഈ ​കേ​സു​ക​ളി​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​പ്പോ​ഴാ​ണ് സ്നേ​ഹ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ മേ​ൽ​പ​റ​മ്പി​ലേ​ക്ക് താ​മ​സം മാ​റ്റു​ക​യും അ​വി​ടെ വീ​ണ്ടും പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​കു​ക​യും ചെ​യ്ത​ത്.

മേ​ൽ​പ​റ​മ്പി​ലെ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് നേ​ര​ത്തേ ഒ​രു മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ​പ്പെ​ട്ട് ക​ണ്ണൂ​ർ ജ​യി​ലി​ലാ​യി​രു​ന്നു. അ​വി​ടെ വ​ച്ചാ​ണ് സ്നേ​ഹ​യു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഇ​രു​വ​രും ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി​യ​തി​നു ശേ​ഷം ഈ ​പ​രി​ച​യ​ത്തി​ന്‍റെ പേ​രി​ലാ​ണ് സ്നേ​ഹ ഒ​രു വ​ർ​ഷ​ത്തോ​ളം കാ​ലം ഇ​വ​രു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ച​ത്. ഈ ​കാ​ല​ത്താ​ണ് പെ​ൺ​കു​ട്ടി​ക്ക് മൊ​ബൈ​ൽ ഫോ​ൺ ഉ​ൾ​പ്പെ​ടെ വാ​ങ്ങി ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. പി​ന്നീ​ട് കു​ട്ടി​യു​ടെ അ​ച്ഛ​ന്‍ വി​ദേ​ശ​ത്തു​നി​ന്ന് തി​രി​ച്ചെ​ത്തി സ്നേ​ഹ​യെ വീ​ട്ടി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യി കു​ട്ടി​യെ കൊ​ണ്ടു​ത​ന്നെ അ​ച്ഛ​നെ​തി​രാ​യി വ്യാ​ജ പീ​ഡ​ന​പ​രാ​തി കൊ​ടു​പ്പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ കു​ട്ടി​യെ ഒ​രു ഷെ​ൽ​ട്ട​ർ ഹോ​മി​ലേ​ക്ക് മാ​റ്റി. അ​വി​ടെ വ​ച്ചു ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​ലാ​ണ് പീ​ഡ​നം സം​ബ​ന്ധി​ച്ച യ​ഥാ​ര്‍​ഥ വി​വ​ര​ങ്ങ​ൾ കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ജൂ​ൺ 13നാ​ണ് സ്നേ​ഹ​യ്ക്കെ​തി​രെ പോ​ക്സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ഇ​തോ​ടെ സ്നേ​ഹ ഒ​ളി​വി​ൽ പോ​കുക​യാ​യി​രു​ന്നു.

ഏ​താ​നും വ​ർ​ഷം മു​മ്പ് ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യി​ലെ മു​ൻ സി​പി​എം കൗ​ൺ​സി​ല​റും ഇ​പ്പോ​ൾ സി​പി​ഐ നേ​താ​വു​മാ​യ കോ​മ​ത്ത് മു​ര​ളീ​ധ​ര​നെ ഹെ​ൽ​മെ​റ്റ് കൊ​ണ്ട് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലും സ്നേ​ഹ പ്ര​തി​യാ​യി​രു​ന്നു. സ്നേ​ഹ​യും മ​റ്റൊ​രു സ്ത്രീ​യും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന പ്ര​ശ്ന​ത്തി​ൽ മ​ധ്യ​സ്ഥ ച​ർ​ച്ച​യ്ക്കെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​ന്ന് കൗ​ൺ​സി​ല​റാ​യി​രു​ന്ന മു​ര​ളീ​ധ​ര​നെ ആ​ക്ര​മി​ച്ച​ത്.

പി​താ​വ് പീ​ഡി​പ്പി​ച്ച​താ​യി മേ​ൽ​പ​റ​മ്പി​ലെ പെ​ൺ​കു​ട്ടി സ്കൂ​ൾ കൗ​ൺ​സ​ല​റോ​ട് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഈവ​ർ​ഷം മാ​ർ​ച്ച് 30ന് ​മേ​ൽ​പ​റ​മ്പ് പോ​ലീ​സ് പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ചി​രു​ന്നു. താ​ൻ തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും പെ​ൺ​കു​ട്ടി​യെ ആ​രോ സ്വാ​ധീ​നി​ച്ച് വ്യാ​ജ മൊ​ഴി ന​ൽ​കി​പ്പി​ച്ച​താ​ണെ​ന്നും പി​താ​വ് പ​റ​ഞ്ഞി​ട്ടും അ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​രോ പോ​ലീ​സോ അ​ത് വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ല്ല.

ഈ ​സ​മ​യ​ത്ത് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​സു​ഹൃ​ത്തെ​ന്ന നി​ല​യി​ൽ സ്നേ​ഹ സ്കൂ​ളി​ലും പോ​ലീ​സ് സ്റ്റേ​ഷ​നി​ലും എ​ത്തു​ക​യും കേ​സ് ബ​ല​പ്പെ​ടു​ത്താ​നു​ള്ള പ​ര​മാ​വ​ധി ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​നു നാ​ലു​ദി​വ​സം മു​മ്പ് സ്നേ​ഹ ത​ന്‍റെ കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​യി കാ​ണി​ച്ച് പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​ക്കു മേ​ൽ അ​ന്ന് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് സ​ത്യം തെ​ളി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ പ​ങ്കും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Related posts

Leave a Comment