വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ജ​ന​ന​സ​മ​യ​ത്ത് മാ​റി​പ്പോ​യ ചൈ​നീ​സ് യു​വ​തി​ക​ൾ, വ​ള​ർ​ന്ന​ത് 4 കി​ലോ​മീ​റ്റ​ർ അ​ക​ല​ത്തി​ൽ; അ​പൂ​ർ​വ്വ സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​ന്ന് ഡി​എ​ൻ​എ പ​രി​ശോ​ധ​ന!

37 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വീ​ഴ്ച മൂ​ലം ജ​ന​ന​സ​മ​യ​ത്ത് മാ​റി​പ്പോ​യ ര​ണ്ട് ചൈ​നീ​സ് യു​വ​തി​ക​ൾ, തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​റും നാ​ല് കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ല​ത്തി​ൽ വ​ള​ർ​ന്നു​വെ​ന്ന അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ​നേ​ടു​ന്ന​ത്.

1989 ഒ​ക്ടോ​ബ​റി​ൽ തെ​ക്ക​ൻ ചൈ​ന​യി​ലെ ഗ്വാ​ങ്ഡോ​ങ് പ്ര​വി​ശ്യ​യി​ലു​ള്ള ക്വി​ങ്യു​വാ​ൻ പീ​പ്പി​ൾ​സ് ഹോ​സ്പി​റ്റ​ലി​ൽ 55 മി​നി​റ്റ് വ്യ​ത്യാ​സ​ത്തി​ൽ ജ​നി​ച്ച ഹു​വാ​ങ് ഷി​യോ​ലി​ൻ, ലി ​ഹു​യി എ​ന്നീ കു​ഞ്ഞു​ങ്ങ​ളാ​ണ് അ​ന്ന് ആ​ശു​പ​ത്രി​യി​ലെ നെ​യിം കാ​ർ​ഡു​ക​ൾ മാ​റി​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ട് വ്യ​ത്യ​സ്ത ജീ​വി​ത​ങ്ങ​ളി​ലേ​ക്ക് അ​യ​ക്ക​പ്പെ​ട്ട​ത്.

മാ​താ​പി​താ​ക്ക​ളു​മാ​യി സാ​മ്യ​മി​ല്ലാ​ത്ത​തി​നെ ചൊ​ല്ലി​യു​ള്ള കു​ടും​ബ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ 2022ൽ ​ഹു​വാ​ങ് ന​ട​ത്തി​യ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലാ​ണ് താ​ൻ വ​ള​ർ​ന്ന​ത് സ്വ​ന്തം മാ​താ​പി​താ​ക്ക​ളു​ടെ കൂ​ടെ​യ​ല്ലെ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​ര​വും തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​ന്‍റെ യ​ഥാ​ർ​ഥ കു​ടും​ബ​ത്തെ​യും ലി​യെ​യും ക​ണ്ടെ​ത്തി​യ​ത്.

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​ടും​ബ​ത്തി​ൽ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യോ​ടെ ഹു​വാ​ങ് വ​ള​ർ​ന്ന​പ്പോ​ൾ, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളും രോ​ഗ​ങ്ങ​ളു​മാ​യു​ള്ള ക​ഠി​ന പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ലി ​ത​ന്‍റെ ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യ​ത്.

ത​ങ്ങ​ളെ വ​ള​ർ​ത്തി​യ മാ​താ​പി​താ​ക്ക​ളോ​ടു​ള്ള വൈ​കാ​രി​ക​ബ​ന്ധം നി​ല​നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച ഇ​രു​വ​ർ​ക്കും, വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ​ത്തെ ആ​ശു​പ​ത്രി രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ വീ​ഴ്ച വ​രു​ത്തി​യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment