രാ​ജീ​വി​ന്‍റെ പ​ഞ്ചാ​ര​വാ​ക്കി​ൽ ന​ഷ്ടം ഒ​ന്ന​ര​ക്കോ​ടി; പ​ഞ്ച​സാ​ര ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് മ​ല​യാ​ളി ബി​സി​ന​സു​കാ​രെ ക​ബ​ളി​പ്പി​ച്ച​ത് അ​ന്യ​സം​സ്ഥാ​ന​തട്ടിപ്പുകാർ

ക​ണ്ണൂ​ർ: മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് പ​ഞ്ച​സാ​ര ഇ​റ​ക്കി കൊ​ടു​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ഏ​ഴു​പേ​ർ ചേ​ർ​ന്ന് ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​ഹാ​രാ​ഷ്‌​ട്ര സാം​ഗ്ളി സ്വ​ദേ​ശി രാ​ജി​വ് നേ​താ​ജി മോ​റ (35) യെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ബി. കൈ​ലാ​സ്നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​യാ​ന​യി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ണ്ണൂ​ർ കൊ​റ്റാ​ളി സ്വ​ദേ​ശി സു​നീ​ഷ്, മേ​ലെ ചൊ​വ്വ സ്വ​ദേ​ശി പ്ര​സൂ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ണ്ണൂ​ർ ക​ണ്ണോ​ത്തും​ചാ​ലി​ൽ ന​ട​ത്തു​ന്ന സു​പ്രീം ട്രേ​ഡേ​ഴ്സി​ലേ​ക്ക് പ​ഞ്ച​സാ​ര ഇ​റ​ക്കി കൊ​ടു​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ണം ത​ട്ടി​യ​ത്. കേ​സി​ലെ ഏ​ഴാം പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ രാ​ജീ​വ്.

സ്ഥാ​പ​ന​ത്തി​ന്‍റെ പാ​ർ​ട്ണ​റാ​യ സു​നീ​ഷ് ക​ണ്ണൂ​ർ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത കേ​സി​ൽ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. കൂ​ട്ടു​പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Related posts

Leave a Comment