പശ്ചിമ ബംഗാളിലെ കംഗ്സാബതി നദീതീരത്ത് രണ്ട് കാട്ടുകൊമ്പന്മാർ തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ.
സത്പതി പ്രദേശത്തുണ്ടായ ഈ സംഭവത്തിൽ ആനകൾ ചിഹ്നം വിളിച്ച് പരസ്പരം കൊമ്പുകോർക്കുകയും ശക്തമായി മുട്ടുകയും ചെയ്തത് നാട്ടുകാരിൽ കടുത്ത ഭീതി പടർത്തി.
ആനകളുടെ പോരാട്ടം കാണാൻ നിരവധിയാളുകൾ നദീതീരത്ത് തടിച്ചുകൂടുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.
കുറെ സമയം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ ഇരു ആനകളും പോരാട്ടം അവസാനിപ്പിച്ച് വ്യത്യസ്ത ദിശകളിലേക്ക് പിരിഞ്ഞുപോയി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളെ സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ആനകളുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയുമാണ്.
