ജ​ല​ബോം​ബി​ൽ മോ​ട്ട​ർ ഘ​ടി​പ്പി​ച്ചു; പാ​ക്കാ​ന​ത്തെ ആ​ന​ക്കി​ട​ങ്ങി​ലെ ജ​ല ഭീ​ഷ​ണി​യി​ൽ വ​നം​വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ

മു​ണ്ട​ക്ക​യം: പാ​ക്കാ​ന​ത്തെ ജ​ല​ബോം​ബ് വ​നം​വ​കു​പ്പ് നി​ർ​വീ​ര്യ​മാ​ക്കി​ത്തു​ട​ങ്ങി. പു​ഞ്ച​വ​യ​ൽ പാ​ക്കാ​നം ഇ​ഞ്ച​ക്കു​ഴി ഭാ​ഗ​ത്ത് വ​നാ​തി​ർ​ത്തി​യി​ൽ നി​ർ​മി​ച്ചി​രു​ന്ന ആ​ന​ക്കി​ട​ങ്ങു​ക​ളി​ൽ കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ള​മാ​ണ് പ്ര​ദേ​ശ​ത്ത് അ​പ​ക​ട ഭീ​ഷ​ണി​യാ​യി മാ​റി​യി​രു​ന്ന​ത്. കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് പ്ര​ദേ​ശ​ത്ത് മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ന് ഇ​ട​യാ​ക്കു​മോ എ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തോ​ടെ പ​ല കു​ടും​ബ​ങ്ങ​ളും പ്ര​ദേ​ശ​ത്തു​നി​ന്ന് മാ​റി താ​മ​സി​ക്കേ​ണ്ട അ​വ​സ്ഥ​യു​മു​ണ്ടാ​യി. ഈ ​വാ​ർ​ത്ത ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തു​ക​യും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. കി​ട​ങ്ങു​ക​ളു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ര​വ​ധി വ​ലി​യ ഹോ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം താ​ഴേ​ക്ക് ഒ​ഴു​ക്കി​ക്ക​ള​യു​ന്ന രീ​തി​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ഇ​ത് പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കി​ല്ല. മ​ഴ മാ​റി​യ​തി​നു​ശേ​ഷം ആ​ന​ക്കി​ട​ങ്ങി​ലെ ജ​ല​നി​ര​പ്പ് ഒ​ര​ള​വി​ൽ കൂ​ടു​ത​ൽ ഉ​യ​രാ​ത്ത രീ​തി​യി​ൽ വ​ലു​പ്പ​മു​ള്ള ഹോ​സു​ക​ൾ പ​ല ഭാ​ഗ​ങ്ങ​ളി​ലും ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ സ്ഥാ​പി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യാ​ൽ മാ​ത്ര​മേ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ക​യു​ള്ളൂ

 

Related posts

Leave a Comment