കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ

മൂ​ന്നാ​ർ: കൊ​ച്ചി – ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ. മൂ​ന്നാ​ർ ക​ല്ലാ​റി​നു സ​മീ​പ​മാ​ണ് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു​താ​ണ​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മാ​ത്രം നേ​ര്യ​മം​ഗ​ലം മു​ത​ൽ മൂ​ന്നാ​ർ വ​രെ​യു​ള്ള പാ​ത​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​യു​ക​യും അ​ടി​മാ​ലി ടൗ​ൺ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ച്ച​യാ​യ ഉ​ണ്ടാ​കു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ യാ​ത്ര​ക്കാ​രെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വും പ്ര​ദേ​ശ​ത്ത് പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യു​മാ​ണ് തു​ട​ർ​ച്ച​യാ​യ മ​ണ്ണി​ടി​ച്ചി​ലി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. അ​ശാ​സ്ത്രീ​യ​മാ​യ ദേ​ശീ​യ​പാ​ത നി​ർ​മാ​ണം കാ​ര​ണ​മാ​ണ് പ​ല​ത​വ​ണ ഈ ​പ്ര​ദേ​ശ​ത്ത് വ​ലി​യ തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തി.

Related posts

Leave a Comment