കുറവിലങ്ങാട്: ഒരു കിലോ ഞാലിപ്പൂവൻ പഴത്തിന് വില 100 പിന്നിട്ടു. മഴ ശക്തമായതിന് പിന്നാലെ പച്ചക്കറിയിനങ്ങൾക്കും പഴവർഗങ്ങൾക്കും വില വലിയ രീതിയിൽ വർധിച്ചിരിക്കുകയാണ്. നാടൻ ഞാലിപ്പൂവന് വില ഇതിലും കൂടുതലാണ്.
ഓണക്കാലമായതിനാൽ പഴങ്ങൾക്കും പച്ചക്കറികൾക്കും വിപണിയിൽ വലിയ കുതിച്ചുകയറ്റം ഉണ്ടാകുമെന്ന വിലയിരുത്തലിന് പിന്നാലെയാണ് ഞാലിപ്പൂവൻ വില വൻതോതിൽ ഉയരുന്നത്.
പാളയംകോടൻ, പൂവൻ, റോബസ്റ്റ ഇനങ്ങൾക്കും കാര്യമായ വർധന ഉണ്ടായിട്ടുണ്ട്. പച്ചക്കറി വാങ്ങാൻ കടയിൽ എത്തിയാൽ കീശ കാലിയാകുന്ന അവസ്ഥയാണുള്ളത്.
