ഡോക്ടറുടെ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ഫീ​സ് ഒ​ഴി​വാ​ക്കാ​ൻ വി​ചി​ത്ര ന്യാ​യീ​ക​ര​ണം; രോഗിയുടെ കഥ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് ഡോക്ടർ, വീഡിയോ കാണാം

പ​ഞ്ചാ​ബി​ലെ ഒ​രു ക്ലി​നി​ക്കി​ൽ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ഫീ​സ് ന​ൽ​കാ​തി​രി​ക്കാ​ൻ രോ​ഗി​ക​ൾ പ​റ​ഞ്ഞ വി​ചി​ത്ര​മാ​യ ന്യാ​യീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഡോ​ക്ട​റാ​യ പ്ര​ഭ്‌​ലീ​ൻ കൗ​ർ. വെ​റു​തെ ഒ​ന്ന് സം​സാ​രി​ക്കാ​ൻ മാ​ത്രം വ​ന്ന​താ​ണെ​ന്ന് പ​റ​ഞ്ഞ് ഡോ​ക്ട​റെ കാ​ണാ​ൻ ശ്ര​മി​ച്ച ഒ​രാ​ളു​ടെ ക​ഥ​യാ​ണ് മൊ​ഹാ​ലി​യി​ലു​ള്ള ക്ലി​നി​ക്കി​ൽ ജോ​ലി ചെ​യ്യു​ന്ന അ​വ​ർ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

ഡോ​ക്ട​റു​ടെ സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന​തി​ന് ഫീ​സ് ന​ൽ​കാ​ൻ ആ​ളു​ക​ൾ മ​ടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് ഈ ​സം​ഭ​വം ഇ​പ്പോ​ൾ വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ലേ​സ​ർ ചി​കി​ത്സ​യെ​ക്കു​റി​ച്ച് ഡോ​ക്ട​റു​മാ​യി സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ഒ​രു യു​വ​തി ആ​ദ്യം ക്ലി​നി​ക്കി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ, ചി​കി​ത്സ​യെ​ക്കു​റി​ച്ച് ഡോ​ക്ട​റു​മാ​യി സം​സാ​രി​ക്കു​ന്ന​ത് ക​ൺ​സ​ൾ​ട്ടേ​ഷ​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​തി​ന് ഫീ​സ് ന​ൽ​ക​ണ​മെ​ന്നും ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാ​ർ അ​വ​രെ അ​റി​യി​ച്ചു. ഫീ​സ് ന​ൽ​ക​ണ​മെ​ന്ന കാ​ര്യം ഇ​ഷ്ട​പ്പെ​ടാ​തി​രു​ന്ന യു​വ​തി അ​പ്പോ​ൾ ത​ന്നെ ക്ലി​നി​ക്കി​ൽ നി​ന്ന് മ​ട​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ കു​റ​ച്ചു സ​മ​യ​ത്തി​ന് ശേ​ഷം ഭ​ർ​ത്താ​വു​മൊ​ത്ത് യു​വ​തി വീ​ണ്ടും ക്ലി​നി​ക്കി​ൽ തി​രി​ച്ചെ​ത്തി. ത​നി​ക്ക് ഡോ​ക്ട​റു​മാ​യി വെ​റു​തെ ഒ​ന്ന് സം​സാ​രി​ക്കാ​നും വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ക്കാ​നും മാ​ത്ര​മാ​ണ് താ​ല്പ​ര്യ​മെ​ന്ന് ഭ​ർ​ത്താ​വ് ജീ​വ​ന​ക്കാ​രോ​ട് പ​റ​ഞ്ഞു. ഡോ​ക്ട​റെ വ്യ​ക്തി​പ​ര​മാ​യി പ​രി​ച​യ​മു​ണ്ടോ എ​ന്ന ജീ​വ​ന​ക്കാ​രു​ടെ ചോ​ദ്യ​ത്തി​ന് ഇ​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി. വെ​റു​മൊ​രു സം​സാ​ര​ത്തി​ന് എ​ന്തി​നാ​ണ് താ​ൻ പ​ണം ന​ൽ​കു​ന്ന​തെ​ന്നും അ​യാ​ൾ ജീ​വ​ന​ക്കാ​രോ​ട് ചോ​ദി​ച്ചു.

യു​വ​തി നേ​ര​ത്തെ ലേ​സ​ർ ചി​കി​ത്സ​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് വ​ന്ന​തു​കൊ​ണ്ട് ത​ന്നെ, ഈ ​സം​സാ​ര​ത്തി​ലും ആ ​ചി​കി​ത്സാ​വി​വ​ര​ങ്ങ​ൾ ക​ട​ന്നു​വ​രു​മെ​ന്ന് ജീ​വ​ന​ക്കാ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഇ​ത് നി​ഷേ​ധി​ക്കാ​ൻ അ​യാ​ളും ത​യ്യാ​റാ​യി​ല്ല. മ​റ്റ് പ​ല കാ​ര്യ​ങ്ങ​ൾ​ക്കും പ​ണം ചി​ല​വാ​ക്കാ​ൻ മ​ടി​യി​ല്ലാ​ത്ത ആ​ളു​ക​ൾ, ഒ​രു ഡോ​ക്ട​റു​ടെ സ​മ​യ​ത്തി​നും വൈ​ദ​ഗ്ധ്യ​ത്തി​നും പ്ര​തി​ഫ​ലം ന​ൽ​കാ​ൻ പ​ല​പ്പോ​ഴും മ​ടി​ക്കു​ന്ന​ത് തി​ക​ച്ചും വി​രോ​ധാ​ഭാ​സ​മാ​ണെ​ന്ന് വീ​ഡി​യോ​യി​ലൂ​ടെ ഡോ​ക്ട​ർ വ്യ​ക്ത​മാ​ക്കി.

സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ചി​കി​ത്സ​യു​ടെ നി​ര​ക്ക് അ​ന്വേ​ഷി​ക്കാ​ൻ മാ​ത്രം എ​ത്തു​ന്ന​വ​രി​ൽ നി​ന്ന് ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ഫീ​സ് ഈ​ടാ​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ചി​ല​ർ വാ​ദി​ക്കു​ന്നു. എ​ന്നാ​ൽ ജ്യോ​തി​ഷി​ക​ൾ​ക്കും മ​റ്റും യാ​തൊ​രു മ​ടി​യു​മി​ല്ലാ​തെ പ​ണം ന​ൽ​കു​ന്ന​വ​ർ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​ത്തി​ന് പ്ര​തി​ഫ​ലം ന​ൽ​കാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​തി​നെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് നി​ര​വ​ധി പേ​ർ ഡോ​ക്ട​റെ പി​ന്തു​ണ​ച്ചും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

 

 

 

Related posts

Leave a Comment