പ്ര​ണ​യ​നാ​യ​ക​ന്‍ മോഹന് എന്തു സംഭവിച്ചു‍?

‘നീ​ല പൊ​ന്മാ​നേ…​എ​ന്‍റെ നീ​ല പൊ​ന്മാ​നേ…’1974​ല്‍ പു​റ​ത്തി​റ​ങ്ങി​യ നെ​ല്ല് എ​ന്ന സി​നി​മ​യി​ല്‍ നാ​യ​ക​നാ​യ ആ​ദി​വാ​സി യു​വാ​വ് മ​ല്ല​ന്‍ പാ​ടു​ന്ന ഗാ​ന​മാ​ണ് ഇ​ത്. ന​ട​ന്‍ മോ​ഹ​ന്‍ പാ​ടു​ന്ന പാ​ട്ട് എ​ന്ന് തി​രു​ത്തി പ​റ​യേ​ണ്ടി വ​രും. കാ​ര​ണം അ​ത്ര സ്വാ​ഭാ​വി​ക​മാ​ണ് ആ ​രം​ഗ​ത്തെ മോ​ഹ​ന്‍റെ അ​ഭി​ന​യം. ത​ല​യി​ലൊ​രു കെ​ട്ടും, ഒ​റ്റ​മു​ണ്ടു​മാ​ണ് വേ​ഷം. വ​യ​ലാ​ര്‍-​സ​ലി​ല്‍ ചൗ​ധ​രി മാ​ന്ത്രി​ക​ത​യി​ല്‍ പി​റ​ന്ന ഗാ​ന​ത്തി​ന്‍റെ ച​ര​ണ​ത്തി​ലെ ’തേ​ന്‍​വ​രി​ക്ക കാ​ട്ടി​ലെ, വെ​ണ്‍ തേ​ക്ക് പൂ​ക്കും കാ​ട്ടി​ലെ..’​എ​ന്ന വ​രി​ക​ള്‍ കാ​ട്ടി​ലൂ​ടെ ന​ട​ന്നാ​ണ് നാ​യ​ക​ന്‍ പാ​ടു​ന്ന​ത്. ഹൃ​ദ​യം നി​റ​യെ നാ​യി​ക​യാ​യ മാ​ല​യാ​ണ്. (ജ​യ​ഭാ​ര​തി).

കാ​ട്ടി​ലെ​വി​ടെ​യോ മാ​ല​യു​ണ്ട്. മ​ല്ല​നു മ​റു​പ​ടി​യാ​യി അ​വ​ള്‍ പാ​ടു​ന്നു​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ‘കൊ​ച്ചു പീ​ലി ച​ങ്ങാ​ലീ നി​ന്‍റെ പാ​ട്ട് ഞാ​ന്‍ കേ​ട്ടു മ​ന​സേ താ​ള​മാ​കൂ നീ….! ’​എ​ന്നു പാ​ടി പാ​ടി മ​ല്ല​ന്‍ ന​ട​ക്കു​ന്ന​ത്. പാ​ട്ടി​നൊ​ടു​വി​ല്‍ കാ​ട്ടി​നു​ള്ളി​ലേ​ക്കു മ​ല്ല​ന്‍ ന​ട​ന്നു മ​റ​യു​ക​യാ​ണ്. ആ ​സ​മ​യ​ത്ത് മ​ല്ല​ന്‍റെ തോ​ളു​ക​ളു​ടെ ച​ല​നം ബാ​ലു മ​ഹേ​ന്ദ്ര​യു​ടെ കാ​മ​റ ഒ​പ്പി​യെ​ടു​ക്കു​ന്നു​ണ്ട്. ശ​രി​ക്കൊ​രു കാ​മു​ക​ന്‍ അ​ല​സ​മാ​യി ന​ട​ന്നു​മ​റ​യു​ന്ന അ​നു​ഭ​വം മോ​ഹ​ന്‍റെ പി​ന്തി​രി​ഞ്ഞു​ള്ള ന​ട​പ്പി​ല്‍ പോ​ലു​മു​ണ്ട്. (സം​വി​ധാ​യ​ക​ന്‍ രാ​മു കാ​ര്യാ​ട്ടി​ന്‍റെ പ്ര​തി​ഭ മ​റ​ക്കു​ന്നി​ല്ല.) എ​ങ്കി​ലും ആ ​രം​ഗം ഇ​ത്ര​യ​ധി​കം മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​ല്‍ മോ​ഹ​ന്‍റെ സം​ഭാ​വ​ന​യും വ​ലു​താ​ണ്.

സൗ​ന്ദ​ര്യ​വും ആ​ഭി​ജാ​ത്യ​വും തു​ടി​ക്കു​ന്ന മു​ഖ​മാ​ണ് മോ​ഹ​ന്‍ ശ​ര്‍​മ​യ്ക്കെ​ങ്കി​ലും ഇ​തു​പോ​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​വേ​ഷ​ങ്ങ​ള്‍ അ​ഭ്ര​പാ​ളി​യി​ല്‍ പ​ല​ത​വ​ണ ജീ​വ​നു​ള്ള​താ​ക്കി​യി​ട്ടു​ണ്ട് ഈ ​ന​ട​ന്‍. 1979ല്‍ ​റി​ലീ​സാ​യ കാ​യ​ലും ക​യ​റും എ​ന്ന സി​നി​മ​യി​ല്‍ ക​യ​ര്‍​തൊ​ഴി​ലാ​ളി​യാ​യ രാ​ഘ​വ​നാ​യാ​ണ് മോ​ഹ​ന്‍ എ​ത്തു​ന്ന​ത്. ‘ചി​ത്തി​ര തോ​ണി​യി​ല്‍ അ​ക്ക​രെ പോ​കാ​ന്‍ എ​ത്തി​ടാ​മോ പെ​ണ്ണേ…!’​എ​ന്ന് തോ​ണി തു​ഴ​ഞ്ഞ് പാ​ടു​മ്പോ​ള്‍ ക​യ​ര്‍ തൊ​ഴി​ലാ​ളി​യു​ടെ അ​തേ മു​ഖം!

ഇ​വി​ടെ​യും ത​ല​യി​ല്‍ കെ​ട്ടും ക​ള്ളി​മു​ണ്ടു​മാ​ണ്. മ​ല്ല​നി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ബ​നി​യ​ന്‍ ധ​രി​ച്ചി​ട്ടു​ണ്ടെ​ന്നു മാ​ത്രം. പൂ​വ​ച്ച​ല്‍ ഖാ​ദ​ര്‍ -കെ.​വി. മ​ഹാ​ദേ​വ​ന്‍ കൂ​ട്ടു​കെ​ട്ടി​ല്‍ ജ​നി​ച്ച ചി​ത്തി​ര​തോ​ണി​യി​ല്‍…. മോ​ഹ​ന്‍ പാ​ടു​മ്പോ​ള്‍ മോ​ഹ​ന്‍റെ മു​ഖ​ത്ത് ജീ​വി​ത ്ര​തീ​ക്ഷ​യും ആ​ഹ്ലാ​ദ​വും അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഓ​ളം​വെ​ട്ടു​ന്ന​ത് കാ​ണാം.

കാ​മു​കി​യാ​യ ജാ​നു​വി​നെ (ഇ​വി​ടെ​യും ജ​യ​ഭാ​ര​തി ത​ന്നെ​യാ​ണ് നാ​യി​ക) ക്കു​റി​ച്ചു​ള്ള മ​ധു​ര​മാ​യ ഓ​ര്‍​മ​ക​ള്‍ രാ​ഘ​വ​ന്‍റെ ഹൃ​ദ​യ​ത്തി​ല്‍ തു​ടി​കൊ​ട്ടു​ന്ന​ത് പ്രേ​ക്ഷ​ക​ര്‍​ക്ക് തൊ​ട്ട​റി​യാം. പ്ര​ണ​യ​തീ​ക്ഷ്ണ​ത മാ​ത്ര​മ​ല്ല വേ​ര്‍​പാ​ടി​ന്‍റെ നൊ​മ്പ​ര​വും എ​ടു​ത്ത​ണി​യാ​ന്‍ അ​നി​ത​ര സാ​ധാ​ര​ണ ക​ഴി​വു​ണ്ട് മോ​ഹ​ന്.

ഇ​തേ സി​നി​മ​യി​ലെ​ത​ന്നെ ‘ശ​ര​റാ​ന്ത​ല്‍ തി​രി​താ​ണു മു​കി​ലി​ന്‍ കു​ടി​ലി​ല്‍…. ’എ​ന്ന ഗാ​നം ശ്ര​ദ്ധി​ച്ചാ​ല്‍ മ​തി. നാ​ട​കീ​യ​ത ഒ​ട്ടും​ത​ന്നെ ഇ​ല്ലാ​തെ​യാ​ണ് പ്ര​ണ​യി​നി​യെ കാ​ണാ​ത്ത​തി​ന്‍റെ വി​ങ്ങ​ല്‍ മോ​ഹ​ന്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

എ​ത്ര മി​ക​ച്ച ന​ട​നാ​ണെ​ങ്കി​ലും പ്ര​ണ​യ​രം​ഗം അ​ഭി​ന​യി​ക്കു​മ്പോ​ള്‍ അ​ത് അ​ഭി​ന​യ​മാ​ണെ​ന്ന ചി​ന്ത എ​പ്പോ​ഴെ​ങ്കി​ലും പ്രേ​ക്ഷ​ക​ന് അ​നു​ഭ​വ​പ്പെ​ടാം. നാ​യി​ക​യെ മോ​ഹ​ന്‍ എ​ന്ന ന​ട​ന്‍ കെ​ട്ടി​പ്പു​ണ​രു​മ്പോ​ള്‍ അ​ത് സ​ത്യ​മാ​ണെ​ന്ന ഒ​രു തോ​ന്ന​ലാ​ണ് ഉ​ണ്ടാ​വു​ക. അ​തി​വൈ​കാ​രി​ക​ത​യാ​ണ് അ​തി​നു കാ​ര​ണം. കാ​യ​ലും ക​യ​റും എ​ന്ന ചി​ത്ര​ത്തി​ല്‍ നാ​യി​ക ജാ​നു (ജ​യ​ഭാ​ര​തി)​വി​നെ കാ​യ​ല്‍​ത്തീ​ര​ത്തു​വ​ച്ച് പു​ണ​രു​മ്പോ​ള്‍ പ്ര​ണ​യി​താ​ക്ക​ളു​ടെ മു​ന്നി​ല്‍ അ​ക​പ്പെ​ട്ട ഒ​ര​നു​ഭ​വ​മാ​ണ് പ്രേ​ക്ഷ​ക​ര്‍​ക്കു​ണ്ടാ​വു​ന്ന​ത്!

ഈ ​വൈ​കാ​രി​ക​ത ഏ​റ്റ​വും തീ​വ്ര​മാ​യി മാ​റു​ന്ന പ​ല സി​നി​മ​ക​ളു​മു​ണ്ട് . ച​ട്ട​ക്കാ​രി​യി​ല്‍ നാ​യി​ക (ല​ക്ഷ്മി)​യു​മൊ​ത്തു​ള്ള പ്ര​ണ​യ​നി​മി​ഷ​ങ്ങ​ള്‍ ഉ​ദാ​ഹ​ര​ണം. ജൂ​ലീ… എ​ന്ന് തു​ട​ങ്ങു​ന്ന വ​യ​ലാ​ര്‍-​ദേ​വ​രാ​ജ​ന്‍ ഗാ​ന​ത്തി​ലെ മോ​ഹ​നെ ഓ​ര്‍​മി​ച്ചാ​ല്‍ മ​തി. ച​ട്ട​ക്കാ​രി എ​ന്ന സി​നി​മ​യി​ല്‍​ത​ന്നെ ‘മ​ന്ദ​സ​മീ​ര​നി​ല്‍ ഒ​ഴു​കി ഒ​ഴു​കി എ​ത്തും… ’എ​ന്ന ഗാ​ന​രം​ഗ​വും ഏ​റെ ഇ​മോ​ഷ​ണ​ലാ​ണ്. ഇ​തു​കൊ​ണ്ടാ​വും പ്ര​ണ​യ​നാ​യ​ക​ന്‍ എ​ന്ന പേ​രി​ല്‍ ഇ​ന്നും മോ​ഹ​നെ പ​ല​രും വി​ശേ​ഷി​പ്പി​ക്കു​ന്ന​തും.

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യാ​യും കോ​ടീ​ശ്വ​ര​നാ​യും പ്ര​തി​നാ​യ​ക​നാ​യും ഗ​വ​ര്‍​ണ​റാ​യും എ​ല്ലാം മോ​ഹ​ന്‍ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. പ​ല​പ്പോ​ഴും ദീ​ര്‍​ഘ​മാ​യ ഇ​ട​വേ​ള​ക​ള്‍ അ​ഭി​ന​യ ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. 1972ല്‍ ​പി.​എ​ന്‍.​മേ​നോ​ന്‍ സം​വി​ധാ​നം ചെ​യ്ത പ​ണി​മു​ട​ക്ക് എ​ന്ന സി​നി​മ​യി​ല്‍ ന​ട​ന്‍ മ​ധു​വി​നൊ​പ്പം തു​ട​ക്കം കു​റി​ച്ചു മോ​ഹ​ന്‍. ടൊ​വി​നോ​യ്ക്കൊ​പ്പ​മു​ള്ള ഫൊ​റ​ന്‍​സി​ക്ക് (2020) എ​ന്ന ചി​ത്ര​മാ​ണ് ഒ​ടു​വി​ല്‍ അ​ഭി​ന​യി​ച്ച മ​ല​യാ​ള സി​നി​മ.

മ​ല​യാ​ളം, ത​മി​ഴ് ഉ​ള്‍​പ്പെ​ടെ വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ല്‍ നൂ​റോ​ളം നാ​യ​ക​ന്മാ​രെ അ​വ​ത​രി​പ്പി​ച്ചു. നി​ര്‍​മാ​താ​വാ​യും സം​വി​ധാ​യ​ക​നാ​യും ഗാ​യ​ക​നാ​യും തി​ര​ക്ക​ഥാ​കൃ​ത്താ​യും പേ​രെ​ടു​ത്തു. എ​ന്നാ​ല്‍ മോ​ഹ​ന​ക്കു​റി​ച്ച് ഇ​പ്പോ​ള്‍ വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​വി​ശ്വ​സ​നീ​യ​മാ​ണ്. തി​രു​വ​ള്ളു​വ​ര്‍ ജി​ല്ല​യി​ലെ ന​ന്ദി​യ​മ്പാ​ക്ക​ത്തു​ള്ള വൃ​ദ്ധ​സേ​വാ​ശ്ര​മ​ത്തി​ല്‍ അ​ന്തേ​വാ​സി​യാ​ണ് മോ​ഹ​ന്‍. മാ​സം​തോ​റും വ​ലി​യ തു​ക മ​രു​ന്നി​നു വേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യി​ല്‍ ജീ​വി​തം ത​ള്ളി​നീ​ക്കു​ക​യാ​ണ്.

2012ല്‍ ​ഗ്രാ​മം എ​ന്ന സി​നി​മ നി​ര്‍​മി​ച്ച് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളി​ല്‍​പ്പെ​ട്ട് ചെ​ന്നൈ​യി​ലെ പൊ​യ്സ് ഗാ​ര്‍​ഡ​നി​ലെ വീ​ടു​വ​രെ വി​റ്റു​ക​ഴി​ഞ്ഞു. പ​രി​ക്ഷീ​ണ​നാ​ണ്. എ​ങ്കി​ലും മു​ഖ​ത്ത് എ​വി​ടെ​യോ പ​ഴ​യ കാ​മു​ക​ന്‍റെ മി​ന്ന​ലാ​ട്ട​മു​ണ്ട്. ശ​ബ്‌​ദ​ത്തി​ല്‍, ചി​രി​യി​ല്‍ എ​വി​ടെ​യോ പ​ഴ​യ മോ​ഹ​നു​ണ്ട്…

എ​സ്. മ​ഞ്ജു​ളാ​ദേ​വി

Related posts

Leave a Comment