ര​ണ്ട് പെ​ഗ്ഗ് വ​രു​ത്തി​വെ​ച്ച വി​ന..! രാ​വി​ലെ മു​ത​ൽ വ​ഴ​ക്ക്, വാ​തി​ൽ അ​ട​ച്ച് ഭ​ർ​ത്താ​വ് അ​ക​ത്ത് ക​യ​റി; ഭ​ർ​ത്താ​വ്ആ​ത്മ​ഹ​ത്യ ചെ​യ്യു​മോ​യെ​ന്ന ഭ​യം ഒ​ടു​വി​ൽ പൊ​ട്ടി​ച്ചി​രി​യി​ലേ​ക്ക്…

ഉ​ള്ളൂ​ർ: ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്ന ഭാ​ര്യ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ​ത്. പോ​ലീ​സ് എ​ത്തി ജ​നാ​ല​ച്ചി​ല്ലു​ക​ൾ പൊ​ട്ടി​ച്ചു നോ​ക്കി​യ​പ്പോ​ൾ ക​ണ്ട​ത് ഉ​റ​ങ്ങു​ന്ന ഭ​ർ​ത്താ​വി​നെ!

മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം മ​ഞ്ചാ​ടി ഭാ​ഗ​ത്താ​ണ് പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും ഭീ​തി​യി​ലാ​ഴ്ത്തു​ക​യും പി​ന്നീ​ട് ചി​രി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. മ​ധ്യ​വ​യ​സ്ക​രാ​യ ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്.

രാ​വി​ലെ മു​ത​ൽ ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് മു​റി​ക്കു​ള്ളി​ൽ ക​യ​റി ക​ത​ക​ട​ച്ചു കു​റ്റി​യി​ട്ടു. അ​ല്പം മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്ന​തി​നാ​ൽ ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മോ എ​ന്നാ​യി​രു​ന്നു ഭാ​ര്യ​യു​ടെ സം​ശ​യം. വ​ള​രെ​നേ​രം ക​ഴി​ഞ്ഞി​ട്ടും മു​റി​യു​ടെ വാ​തി​ലോ ജ​നാ​ല​ക​ളോ തു​റ​ക്കാ​താ​യ​തോ​ടെ ഭാ​ര്യ വി​വ​രം നാ​ട്ടു​കാ​ർ​ക്കും പോ​ലീ​സി​നും കൈ​മാ​റി.

മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്ഐ​യും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി വാ​തി​ലി​ൽ മു​ട്ടി വി​ളി​ച്ചി​ട്ട് അ​ന​ക്കം ഉ​ണ്ടാ​യി​ല്ല. ഒ​ടു​വി​ൽ ജ​നാ​ല​ച്ചി​ല്ലു​ക​ൾ അ​ടി​ച്ചു പൊ​ട്ടി​ച്ച​ശേ​ഷം അ​ക​ത്തേ​ക്ക് നോ​ക്കു​മ്പോ​ൾ കാ​ണു​ന്ന​ത് ക​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന ഭ​ർ​ത്താ​വി​നെ​യാ​ണ്. തു​ട​ർ​ന്ന് പോ​ലീ​സ് ശ​ബ്ദ​മു​ണ്ടാ​ക്കി മ​ദ്യ​ല​ഹ​രി​യി​ൽ നി​ന്ന് ഇ​യാ​ളെ ഉ​ണ​ർ​ത്തി.

തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ക​ത​ക് തു​റ​ന്നു പു​റ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. താ​ൻ മ​ദ്യ​ല​ഹ​രി​യി​ൽ ഉ​റ​ങ്ങി​പ്പോ​യ​താ​ണെ​ന്നും ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യി​ട്ടി​ല്ല എ​ന്നും ഭ​ർ​ത്താ​വ് അ​റി​യി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ​ക്കും സ​മാ​ധാ​ന​മാ​യ​ത്.

Related posts

Leave a Comment