വ്യാ​ജ വി​വാ​ഹ ആ​രോ​പ​ണം ഉ​യ​ർ​ത്തി മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ചതിനെതിരെ കെ​പി​സി​സി വ​ക്താ​വ് രാ​ജു പി. ​നാ​യ​രുടെ പ​രാ​തി​യി​ലെടുത്ത കേസിൽ ആ​ന്‍റോ അ​ഗ​സ്റ്റി​ൻ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​വി​ല്ല

കൊ​ച്ചി: വ്യാ​ജ വി​വാ​ഹ ആ​രോ​പ​ണം ഉ​യ​ർ​ത്തി മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ടി​വി ഉ​ട​മ ആ​ന്‍റോ അ​ഗ​സ്റ്റി​ൻ ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​വി​ല്ല. ക​ള​മ​ശേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കി​ല്ലെ​ന്നും കേ​സി​ലെ എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്കാ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ഉ​ട​ൻ ഹ​ർ​ജി ന​ൽ​കും എ​ന്നും ആ​ന്‍റോ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു.

ആ​ന്‍റോ അ​ഗ​സ്റ്റി​ൻ സ്ഥ​ല​ത്തി​ല്ലെ​ന്നാ​ണ് വ​ക്കീ​ല്‍ പ​റ​യു​ന്ന​ത്. റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ൽ ലേ​ഖ​ക​നോ​ടും സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ൻ പൊ​ലി​സ് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ഒ​രു പൊ​തു​ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വേ ആ​ന്‍റോ അ​ഗ​സ്റ്റി​ൻ മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലു​ള​ള ഗു​രു​ത​ര പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യെ പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​പ​മാ​നി​ച്ച​തി​നാ​ണ് കേ​സ്. ആ​ന്‍റോ അ​ഗ​സ്റ്റി​ൻ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​ന്‍റോ അ​ഗ​സ്റ്റി​നും മ​റ്റു ര​ണ്ടു​പേ​രും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും അ​റി​ഞ്ഞു​കൊ​ണ്ട് വ്യാ​ജ​രേ​ഖ സൂ​ക്ഷി​ച്ചു എ​ന്നും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു.

കെ​പി​സി​സി വ​ക്താ​വ് രാ​ജു പി. ​നാ​യ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ൻ ഡി​ജി​പി​യാ​ണ് നി​ർ​ദേ​ശി​ച്ച​ത്. കോ​ടി​ക​ളു​ടെ വി​ല​വ​രു​ന്ന വി​വാ​ഹ രേ​ഖ​ക​ളു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ ത​ന്നെ സ​മീ​പി​ച്ചു​വെ​ന്നും ബൈ​ന്തു​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ അ​തേ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ന്നു​മാ​ണ് ആ​ന്‍റോ അ​ഗ​സ്റ്റി​ൽ പ​റ​ഞ്ഞ​ത്.

ഈ ​രേ​ഖ​ക​ള്‍ കൈ​വ​ശ​മു​ണ്ടെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ നോ​ക്കി വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കി​യ​വ​രെ തി​രി​ച്ച​റ​യ​ണ​മെ​ന്നും രേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നും രാ​ജു പി ​നാ​യ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment