വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ബ​സി​ൽ കളഞ്ഞുപോ​യ 24,000 രൂ​പ തി​രി​കെ ന​ൽ​കി ക​ണ്ട​ക്ട​ർ; മ​ഹാ​രാ​ഷ്ട്ര​യി​ൽ ദ​മ്പ​തി​ക​ൾ​ക്ക് അ​ത്ഭു​ത നി​മി​ഷം, വൈറലായി വീഡിയോ

മ​ഹാ​രാ​ഷ്ട്ര​യി​ൽ ബ​സ്സി​ൽ വെ​ച്ച് ന​ഷ്ട​പ്പെ​ട്ട 24,000 രൂ​പ ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം വ​യോ​ധി​ക​യാ​യ യാ​ത്ര​ക്കാ​രി​ക്ക് തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യി ഒ​രു ബ​സ് ക​ണ്ട​ക്ട​ർ. ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം യാ​ദൃ​ച്ഛി​ക​മാ​യി അ​തേ സ്ത്രീ ​താ​ൻ ജോ​ലി ചെ​യ്യു​ന്ന ബ​സ്സി​ൽ ക​യ​റി​യ​പ്പോ​ൾ ക​ണ്ട​ക്ട​ർ അ​വ​രെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

2024 ഏ​പ്രി​ലി​ലാ​ണ് 75 കാ​രി​യാ​യ ക​സാ​ബാ​യ് ഗെ​യ്ക്‌​വാ​ദും രോ​ഗി​യാ​യ ഭ​ർ​ത്താ​വും ബ​സ്സി​ൽ യാ​ത്ര ചെ​യ്ത​ത്. നാ​ല് മ​ണി​ക്കൂ​ർ നീ​ണ്ട യാ​ത്ര​യ്ക്കൊ​ടു​വി​ൽ ഇ​വ​ർ മാ​ലെ​ഗാ​വ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി. യാ​ത്ര​ക്കാ​ർ എ​ല്ലാ​വ​രും ഇ​റ​ങ്ങി ക​ഴി​ഞ്ഞ ശേ​ഷം ബ​സ് ഡി​പ്പോ​യി​ലെ​ത്തി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് രാ​ജു എ​ന്ന ക​ണ്ട​ക്ട​ർ സീ​റ്റി​ൽ കി​ട​ന്നി​രു​ന്ന ചെ​റി​യൊ​രു ബാ​ഗ് ക​ണ്ടെ​ത്തി​യ​ത്.

ബാ​ഗി​നു​ള്ളി​ൽ 24,000 രൂ​പ​യും ക​സാ​ബാ​യ് ഗെ​യ്ക്‌​വാ​ദ് എ​ന്ന പേ​രി​ലു​ള്ള ഒ​രു മെ​ഡി​ക്ക​ൽ കു​റി​പ്പ​ടി​യും ഉ​ണ്ടാ​യി​രു​ന്നു. ഉ​ട​മ​സ്ഥ​ർ വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ രാ​ജു ബ​സ് സ്റ്റാ​ൻ​ഡി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം കാ​ത്തി​രി​ക്കു​ക​യും എ​ൻ​ക്വ​യ​റി കൗ​ണ്ട​റി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ആ​രും അ​ന്വേ​ഷി​ച്ച് എ​ത്തി​യി​ല്ല. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ണം വാ​ങ്ങാ​ൻ ആ​ളി​ല്ലാ​തെ വ​ന്ന​തോ​ടെ, മെ​ഡി​ക്ക​ൽ കു​റി​പ്പ​ടി​യി​ലു​ണ്ടാ​യി​രു​ന്ന ഫോ​ൺ ന​മ്പ​റി​ലേ​ക്ക് ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം, രാ​ജു ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രു ബ​സ്സി​ൽ ഈ ​വ​യോ​ധി​ക വീ​ണ്ടും ക​യ​റി മാ​ലെ​ഗാ​വി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് ചോ​ദി​ച്ചു. 75 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ബ​സ് യാ​ത്ര സൗ​ജ​ന്യ​മാ​യ​തി​നാ​ൽ, പ്രാ​യം തെ​ളി​യി​ക്കു​ന്ന തി​രി​ച്ച​റി​യ​ൽ രേ​ഖ കാ​ണി​ക്കാ​ൻ രാ​ജു അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് രേ​ഖ​യി​ലെ പേ​ര് ക​ണ്ട​തോ​ടെ ക​ണ്ട​ക്ട​ർ അ​ത്ഭു​ത​പ്പെ​ട്ടു.

ഉ​ട​ൻ ത​ന്നെ അ​വ​രോ​ട് സം​സാ​രി​ക്കു​ക​യും ര​ണ്ടു വ​ർ​ഷം മു​മ്പ് തു​ക ന​ഷ്ട​പ്പെ​ട്ട​ത് ഇ​വ​ർ​ക്കാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​വ​രെ ബ​സ് ഡി​പ്പോ​യി​ൽ എ​ത്തി​ച്ച് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ചു. ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം തു​ക മു​ഴു​വ​നാ​യി ക​സാ​ബാ​യി​ക്ക് കൈ​മാ​റി. പ​ണം തി​രി​കെ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ചി​രു​ന്ന അ​വ​ർ ക​ണ്ട​ക്ട​ർ​ക്ക് ന​ന്ദി അ​റി​യി​ക്കു​ക​യും സ്നേ​ഹ​സൂ​ച​ക​മാ​യി 1,100 രൂ​പ സ​മ്മാ​ന​മാ​യി ന​ൽ​കു​ക​യും ചെ​യ്തു.

 

 

 

Related posts

Leave a Comment