റെ​യി​ൽ​വേ പാ​ള​ങ്ങ​ളി​ലെ സു​ര​ക്ഷ ശ​ക്തം: 19,700 കി​ലോ​മീ​റ്റ​ർ വേ​ലി​കെ​ട്ടി തി​രി​ച്ചു; ക​ല്ലേ​റു​ക​ൾ​ക്ക് എ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി

പ​ര​വൂ​ർ: റെ​യി​ൽ​വേ പാ​ള​ങ്ങ​ളി​ലേ​ക്കു​ള്ള അ​ന​ധി​കൃ​ത പ്ര​വേ​ശ​നം ത​ട​യു​ന്ന​തി​നും ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ​യും റെ​യി​ൽ​വേ സ്വ​ത്തു​ക്ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം 19,700 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ സു​ര​ക്ഷാ​വേ​ലി​ക​ൾ നി​ർ​മി​ച്ച​താ​യി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ബി​ഹാ​ർ, മ​ധ്യ​പ്ര​ദേ​ശ്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​ധാ​ന റെ​യി​ൽ​വേ പാ​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലാ​ണ് വേ​ലി​കെ​ട്ടി തി​രി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ലും പ​ല​യി​ട​ത്തും സു​ര​ക്ഷാ വേ​ലി​ക​ൾ നി​ർ​മി​ച്ച് ക​ഴി​ഞ്ഞു.

ട്രെ​യി​നു​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​കു​ന്ന ക​ല്ലേ​റ് ത​ട​യാ​ൻ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്നു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന ഇ​ത്ത​രം സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്‌​സും (ആ​ർ​പി​എ​ഫ്) ലോ​ക്ക​ൽ പോ​ലീ​സും ജി​ആ​ർ​പി​യും സം​യു​ക്ത​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Related posts

Leave a Comment