പൊ​രി​ച്ച മീ​ൻ കൂ​ട്ടി ചോ​റ് തി​ന്നാ​ൻ എ​ത്തി​യ​പ്പോ​ൾ വ​റു​ത്ത​ത് പോ​യി​ട്ട് ക​റി​ക​ളും ഇ​ല്ലെ​ന്ന് ഭ​ർ​ത്താ​വ്: ഭാ​ര്യ​യെ ത​ല്ലി​ച്ച​ത​ച്ച് അ​വ​ശ​യാ​ക്കി; പ​രാ​തി​യു​മാ​യി യു​വ​തി

റാ​ന്നി: മീ​ൻ വ​റു​ത്തു ന​ൽ​കി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചെ​ന്ന് പ​രാ​തി. റാ​ന്നി ഐ​ത്ത​ല പ​ടി​യ​റ വീ​ട്ടി​ൽ റെ​ജി​ക്കെ​തി​രെ​യാ​ണ് ഭാ​ര്യ സു​ജ റാ​ന്നി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യു​ടെ​യും മ​ർ​ദ്ദ​ന ദൃ​ശ്യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ചോ​റി​ന് ക​റി​ക​ൾ കു​റ​ഞ്ഞു​പോ​യെ​ന്നും മീ​ൻ വ​റു​ത്തു ന​ൽ​കി​യി​ല്ലെ​ന്നും ആ​രോ​പി​ച്ച് മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ പ്ര​തി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തു​ന്ന റെ​ജി പ​തി​വാ​യി ത​ന്നെ ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് സു​ജ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. നി​ര​ന്ത​ര​മാ​യ മ​ർ​ദ്ദ​നം സ​ഹി​ക്ക​വ​യ്യാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ അ​തി​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം യു​വ​തി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ റാ​ന്നി പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, കു​ടും​ബ​വ​ഴ​ക്കു​ക​ളെ​ത്തു​ട​ർ​ന്ന് സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​ത് സ​മൂ​ഹ​ത്തി​ൽ വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.

Related posts

Leave a Comment