പയ്യന്നൂർ: ഇന്ത്യൻ ഭരണഘടന ദൈവനാമത്തിൽ തുടങ്ങണമെന്ന ഭേദഗതി നിർദേശത്തെ ഈശ്വര വിശ്വസികൾ കൂടുതലുള്ള ഭരണഘടന നിർമാണ അസംബ്ലിയിൽ വോട്ടിനിട്ട് തള്ളിയാണ് ഇന്ത്യൻ ഭരണഘടന രൂപീകരിച്ചതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. രാമന്തളി വടക്കുമ്പാട് ചേർന്ന രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമരത്തിലൂടെ രൂപപ്പെട്ടതാണ് ഒരു മതത്തിനും പ്രത്യേക പ്രാമുഖ്യം നൽകാത്ത ഇന്ത്യയുടെ ഭരണഘടന. എന്നാൽ ഇതിനെയെല്ലാം തകർത്തെറിയാൻ ചങ്ങാത്ത മുതലാളിത്വ ത്തിലൂടെ ബിജെപി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
സിപിഎമ്മിന്17 സീറ്റുകൾ മാത്രം ലഭിച്ച തെരഞ്ഞെടുപ്പുകളുണ്ടായിരുന്നുവെന്ന് നമ്മൾ ഓർക്കണം. തിരിച്ചടികളെ അതിജീവിച്ച് വന്ന ചരിത്രമാണ് പാർട്ടിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒ.കെ. ശശി അദ്ധ്യക്ഷത വഹിച്ചു. പി.സന്തോഷ്, കെ. വിജീഷ്, എം.വി. ഗോവിന്ദൻ, ടി.പി. അനൂപ് എന്നിവർ പ്രസംഗിച്ചു.
