ബോ​ണ്ടി ബീ​ച്ച് ഭീ​ക​രാ​ക്ര​മ​ണം: തോ​ക്കു​ക​ൾ തി​രി​കെ വാ​ങ്ങാ​നൊ​രു​ങ്ങി ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ; ഒ​ന്നി​ന് 700 ഡോ​ള​ർ വ​രെ വി​ല

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ‘തോ​ക്ക് തി​രി​കെ വാ​ങ്ങ​ൽ പ​ദ്ധ​തി’ ന​വം​ബ​റി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ആ​ന്ത​ണി ആ​ൽ​ബ​നീ​സ് അ​റി​യി​ച്ചു. ബോ​ണ്ടി ബീ​ച്ച് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ 14ന് ​സി​ഡ്നി​യി​ലെ ബോ​ണ്ടി ബീ​ച്ചി​ൽ യ​ഹൂ​ദ​രു​ടെ ആ​ഘോ​ഷം ന​ട​ക്ക​വേ ഇ​ന്ത്യ​ക്കാ​ര​നാ​യ സാ​ജി​ദ് അ​ക്ര​വും ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​ത്വ​മു​ള്ള മ​ക​ൻ ന​വീ​ദ് അ​ക്ര​വും ചേ​ർ​ന്നു ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 14 പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. സാ​ജി​ദ് പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റു മ​രി​ച്ചു. ന​വീ​ദ് വി​ചാ​ര​ണ നേ​രി​ടു​ന്നു.

നി​യ​മ​പ​ര​മാ​യി വാ​ങ്ങി​യ ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​രു​വ​രും ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് തോ​ക്കു​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്താ​ൻ ഓ​സ്ട്രേ​ല​യി​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് ഓ​സ്ട്രേ​ലി​യ​യി​ൽ 41 ല​ക്ഷം തോ​ക്കു​ക​ളു​ണ്ട്. സി​ഡ്നി ഉ​ൾ​പ്പെ​ടു​ന്ന ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് സം​സ്ഥാ​ന​ത്തു മാ​ത്രം 11 ല​ക്ഷം തോ​ക്കു​ക​ളു​ണ്ട്.

ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് സം​സ്ഥാ​ന​ത്താ​ണ് ‘തോ​ക്കു തി​രി​ച്ചു​വാ​ങ്ങ​ൽ പ​ദ്ധ​തി’ ആ​ദ്യം ന​ട​പ്പാ​ക്കു​ന്ന​ത്. ഒ​രാ​ൾ​ക്കു കൈ​വ​ശം വ​യ്ക്കാ​വു​ന്ന തോ​ക്കു​ക​ളു​ടെ എ​ണ്ണം നാ​ലാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. അ​ധി​ക​മു​ള്ള​വ​യും നി​രോ​ധി​ത ഇ​ന​ത്തി​ൽ​പ്പെ​ടു​ന്ന​വ​യും ജ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​നു ന​ല്കാം. ഓ​രോ തോ​ക്കി​നും 700 യു​എ​സ് ഡോ​ള​ർ​വ​രെ വി​ല ല​ഭി​ക്കും.

പ​ദ്ധ​തി​യി​ലൂ​ടെ ര​ണ്ടേ​മു​ക്കാ​ൽ ല​ക്ഷം അ​ന​ധി​കൃ​ത തോ​ക്കു​ക​ൾ ശേ​ഖ​രി​ച്ചു ന​ശി​പ്പി​ക്കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​ൻ ഭ​ര​ണ​കൂ​ടം തോ​ക്ക് തി​രി​കെ വാ​ങ്ങു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല. 1996ലെ ​പോ​ർ​ട്ട് ആ​ർ​ത​ർ കൂ​ട്ട​ക്കൊ​ല​യ്ക്കു പി​ന്നാ​ലെ ആ​റ​ര ല​ക്ഷം തോ​ക്കു​ക​ൾ തി​രി​കെ വാ​ങ്ങി ന​ശി​പ്പി​ച്ചി​രു​ന്നു. 2003ലും 2021​ലും സ​മാ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment