പോ​ര്‍​ച്ചു​ഗ​ല്‍ വി​സ ത​ട്ടി​പ്പ്: എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​ക്ക് മൂ​ന്ന് ല​ക്ഷം ന​ഷ്ട​മാ​യി; സംസ്ഥാനത്ത് നിന്ന് തട്ടിയെടുത്ത് കോടികൾ

വൈ​പ്പി​ന്‍: പോ​ര്‍​ച്ചു​ഗ​ല്‍ വി​സ ത​ട്ടി​പ്പി​ല്‍ എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നും മൂ​ന്ന് ല​ക്ഷം ന​ഷ്ട​മാ​യി. ഞാ​റ​ക്ക​ല്‍ പോ​ലി​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ചെ​റാ​യി പ്ലാ​ക്ക​ല്‍ നീ​തു പ്ര​സാ​ദ്, കൊ​ല്ലം മു​ണ്ട​ക്ക​ല്‍ റോ​ബി​ന്‍ എ​ന്ന് വി​ളി​ക്കു​ന്ന ബെ​ന്‍​സ​ണ്‍ ബോ​യ് എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സ് എ​ടു​ത്തു.

2023 ന​വം​ബ​ര്‍ 10 മു​ത​ല്‍ 19 വ​രെ​യു​ള്ള തി​യ​തി​ക​ളി​ല്‍ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി നീ​തു​വും ബെ​ന്‍​സ​നും പ​റ​ഞ്ഞ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് യു​വാ​വ് പ​ണം അ​യ​ച്ച​ത്. എ​ന്നാ​ല്‍ നാ​ളി​തു​വ​രെ​യാ​യി ജോ​ലി​യോ ന​ല്‍​കി​യ പ​ണ​മോ തി​രി​കെ ന​ല്‍​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പൊ​ലി​സി​ല്‍ പ​രാ​തി​പ്പെ​ട്ട​ത്.

കേ​ര​ള​ത്തി​ലു​ട​നീ​ള​മാ​യി 50ല്‍ ​പ​രം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ നി​ന്നും പ്ര​തി​ക​ള്‍ കോ​ടി​ക​ള്‍ ക​ബ​ളി​പ്പി​ച്ച​താ​യാ​ണ് വി​വ​രം. പ​റ​വൂ​ര്‍, തൃ​ശൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളും ഇ​വ​ര്‍​ക്കെ​തി​രെ എ​ടു​ത്തി​ട്ടു​ണ്ട്.

പ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​ത്തി​യ അ​മ്പ​തോ​ളം ആ​ളു​ക​ള്‍ ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 16ന് ​നീ​തു​വി​ന്‍റെ ചെ​റാ​യി തി​രു​മ​നാം​കു​ന്നി​ലു​ള്ള വീ​ട് വ​ള​ഞ്ഞി​രു​ന്നു. ഇ​തി​നി​ടെ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍ സം​ഘ​ടി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​വ​രെ കു​റി​ച്ച് പോ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ള്‍ ഇ​പ്പോ​ള്‍ ദു​ബാ​യി​ല്‍ ഉ​ള്ള​താ​യാ​ണ് സൂ​ച​ന.

Related posts

Leave a Comment