മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 50 പ​വ​ൻ ക​വ​ർ​ന്നു; സം​ഭ​വം തൃ​ശൂ​ർ തോ​ളൂ​രി​ൽ

തോ​ളൂ​ർ (തൃ​ശൂ​ർ): തോ​ളൂ​രി​ൽ വീ​ടു കു​ത്തി​ത്തു​റ​ന്ന് വ​ൻ സ്വ​ർ​ണ​ക്ക​വ​ർ​ച്ച. നാ​ല​ക​ത്ത് അ​ബൂ​ബ​ക്ക​റു​ടെ മ​ക​ൻ ഷ​ക്കീ​റി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് 50 പ​വ​ൻ സ്വ​ർ​ണം കൊ​ള്ള​യ​ടി​ച്ചു. മ​ക​ളു​ടെ വി​വാ​ഹ ആ​വ​ശ്യ​ത്തി​നാ​യി സ്വ​രു​ക്കൂ​ട്ടി​യ സ്വ​ർ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

പ​റ​പ്പൂ​രി​ൽ ഒ​ലാ​ല എ​ന്ന പേ​രി​ൽ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തു​ന്ന ഷ​ക്കീ​റും കു​ടും​ബ​വും ഓ​ണ​ത്തി​ന്‍റെ തി​ര​ക്കി​ൽ ക​ട​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചി​നു വീ​ടു​പൂ​ട്ടി​പ്പോ​യ ഇ​വ​ർ പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​ര​മ​റി​ഞ്ഞ​ത്. വീ​ടി​ന്‍റെ പി​ന്നി​ലെ വാ​തി​ൽ ക​ന്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്.

വീ​ടി​നു പി​ന്നി​ലൂ​ടെ റെ​യി​ൽ​വേ ട്രാ​ക്ക് ക​ട​ന്നു​പോ​കു​ന്ന​ത് മോ​ഷ്ടാ​ക്ക​ൾ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യ​ക​ര​മാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പേ​ര​മം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചു. മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

Related posts

Leave a Comment