അ​മി​ത ബ​ലത്തിൽ പല്ലു തേക്കുന്നവർക്കുള്ള ബ്രഷ്..!

ആ​രോ​ഗ്യ​മു​ള്ള പ​ല്ലു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ് ബ്ര​ഷിം​ഗ്. ബ്ര​ഷിം​ഗി​ന് ടൂ​ത്ത് ബ്ര​ഷും ടൂ​ത്ത് പേ​സ്റ്റു​മാ​ണു പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്ക​ന്ന​ത്. ഇ​വ​യെ കൂ​ടാ​തെ ഡെ​ന്‍റ​ൽ ഫ്ളോ​സ്, പ​ല്ലി​ട ശു​ചീ​ക​ര​ണ ബ്ര​ഷ്, വാ​ട്ട​ർ ഇ​റി​ഗേ​ഷ​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ, ടം​ഗ് ക്ലീ​ന​റു​ക​ൾ എ​ന്നി​വ​യും ഉ​പ​യോ​ഗി​ക്കു​ന്നു. പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന ഭ​ക്ഷ​ണ​മാ​ലി​ന്യ​ങ്ങ​ളും പ്ലാ​ക്കും നീ​ക്കം ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​വ​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. ഇ​വ നീ​ക്കം ചെ​യ്യാ​ത്ത​തു​മൂ​ലം ദ​ന്ത​ക്ഷ​യം, പ​ല വി​ധ മോ​ണ​രോ​ഗ​ങ്ങ​ൾ, വാ​യ്നാ​റ്റം എ​ന്നി​ങ്ങ​നെ​യു​ള്ള അ​വ​സ്ഥ​ക​ൾ കാ​ല​ക്ര​മേ​ണ ഉ​ണ്ടാ​കു​ന്നു. ആ​യ​തി​നാ​ൽ നി​ത്യേ​ന​യു​ള്ള വാ​യ​യു​ടെ ശു​ചീ​ക​ര​ണം ആ​വ​ശ്യ​മാ​ണ്.

പ​ല്ലു​ക​ളും മോ​ണ​യും വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ഏ​റ്റ​വും സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണു ടൂ​ത്ത് ബ്ര​ഷ്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ​യും രാ​ത്രി​യി​ൽ ഉ​റ​ങ്ങു​ന്ന​തി​നു​മു​ന്പും ഫ്ളൂ​റൈ​ഡ് അ​ട​ങ്ങി​യി​ട്ടു​ള്ള ടൂ​ത്ത് പേ​സ്റ്റ് ഉ​പ​യോ​ഗി​ച്ചു ബ്ര​ഷ് ചെ​യ്യ​ണം.

ടൂ​ത്ത് ബ്ര​ഷ് എ​ന്തി​ന്?

  • പ​ല്ലു​ക​ളും അ​വ​യ്ക്കി​ട​യും വൃ​ത്തി​യാ​ക്കാ​ൻ.
  • പ്ലാ​ക്കി​ന്‍റെ രൂ​പീ​ക​ര​ണം ത​ട​യാ​ൻ * പ്ലാ​ക്ക് നീ​ക്കം ചെ​യ്യാ​ൻ
  • നാ​ക്ക് വൃ​ത്തി​യാ​ക്കാ​ൻ

ടൂ​ത്ത് ബ്ര​ഷു​ക​ൾ പ​ല​ത​രം

ടൂ​ത്ത് ബ്ര​ഷു​ക​ൾ പ​ല ത​ര​ത്തി​ൽ ല​ഭ്യ​മാ​ണ്. ഇ​വ ഓ​രോ​ന്നി​നും പ്ര​ത്യേ​ക ഉ​പ​യോ​ഗ​ങ്ങ​ളു​മു​ണ്ട്. മാ​നു​വ​ൽ ടൂ​ത്ത് ബ്ര​ഷ്, പ​വ​ർ​ഡ് ടൂ​ത്ത് ബ്ര​ഷ്, സോ​ണി​ക് അ​ൾ​ട്രാ സോ​ണി​ക് ടൂ​ത്ത് ബ്ര​ഷ്, അ​യോ​ണി​ക് ടൂ​ത്ത് ബ്ര​ഷു​ക​ൾ, തിം​ബി​ൾ ബ്ര​ഷ്, പ​ല്ലി​ട ശു​ചീ​ക​ര​ണ ബ്ര​ഷ് എ​ന്നി​വ​യൊ​ക്കെ​യാ​ണ് ല​ഭ്യ​മാ​യ വി​വി​ധ​ത​രം ടൂ​ത്ത് ബ്ര​ഷു​ക​ൾ.

മാ​നു​വ​ൽ ടൂ​ത്ത് ബ്ര​ഷ്

  • സാ​ധാ​ര​ണ ന​മ്മ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ ബ്ര​ഷും മാ​നു​വ​ൽ ട്രൂ​ത്ത് ബ്ര​ഷി​ന്‍റെ ഗ​ണ​ത്തി​ൽ പെ​ടു​ന്ന​താ​ണ്. വ​ലു​പ്പം, ആ​കൃ​തി, ഘ​ട​ന എ​ന്നി​വ​യി​ൽ വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ക​ത അ​നു​സ​രി​ച്ചു നി​ർ​മി​ച്ചി​ട്ടു​ള്ള​വ​യാ​ണ് മാ​നു​വ​ൽ ടൂ​ത്ത് ബ്ര​ഷ്. ഇ​വ​യ്ക്ക് വാ​യ​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും എ​ത്തി​ച്ചേ​രാ​ൻ എ​ളു​പ്പ​മാ​ണ്.
  • ഇ​ല​ക്്ട്രി​ക്/​പ​വ​ർ ടൂ​ത്ത് ബ്ര​ഷ്

ഇ​ത് ബാ​റ്റ​റി ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​തി​ന്‍റെ അ​ഗ്ര ഭാ​ഗം മാ​റ്റാ​വു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണ്. മി​ക്ക​വ​യി​ലും ഹെ​ഡ്‌ 180°ക​റ​ങ്ങി തി​രി​ച്ചു വ​രു​ന്ന രീ​തി​യി​ലാ​ണ് ഈ ​ബ്ര​ഷു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഗു​ണം ഇ​തി​ൽ ന​മു​ക്ക് അ​മി​ത​മാ​യ ബ​ലം പ്ര​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ല എ​ന്നു​ള്ള​താ​ണ്.
ബ്ര​ഷി​ൽ അ​മി​ത​മാ​യ ബ​ലം കൊ​ടു​ത്ത് പ​ല്ലു തേ​യ്ക്കു​ന്ന​ത് പ​ല്ലി​ന്‍റെ തേ​യ്മാ​ന​ത്തി​നും ഇ​നാ​മ​ൽ ന​ഷ്ട​പ്പെ​ടു​ന്ന​തി​നും കാ​ര​ണ​മാ​കും. ഇ​ത്ത​രം ശീ​ല​മു​ള്ള​വ​ർ​ക്ക് പ​വ​ർ​ബ്ര​ഷ് വാ​ങ്ങി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. അ​തു​പോ​ലെ മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​ത്താ​ൽ പ​ല്ലു തേ​ക്കേ​ണ്ടി​വ​രു​ന്ന രോ​ഗാ​വ​സ്ഥ​യി​ലു​ള്ള​വ​ർ​ക്കും ഈ ​ബ്ര​ഷ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ശാ​രീ​രി​ക​മാ​യ ത​ള​ർ​ച്ച​യു​ള്ള​വ​ർ, കൈ​ക്ക് ബ​ല​ക്കു​റ​വു​ള്ള​വ​ർ, കൈ ​വ​ലി​പ്പി​ച്ചു ബ്ര​ഷ് ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ, സ​ഹാ​യി​ക്കു​ന്ന ആ​ൾ​ക്കാ​ർ ബ്ര​ഷ് ചെ​യ്യി​പ്പി​ക്കു​ന്ന​താ​യി വ​രു​ന്ന സാ​ഹ​ച​ര്യം ഇ​തി​നെ​ല്ലാം പ​വേ​ർ​ഡ് ടൂ​ത്ത് ബ്ര​ഷ് അ​ഥ​വാ മോ​ട്ട​റൈ​സ്ഡ് ടൂ​ത്ത് ബ്ര​ഷ് വ​ള​രെ സ​ഹാ​യ​ക​ര​മാ​ണ്. ബാ​റ്റ​റി ഉ​പ​യോ​ഗി​ച്ചു പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന ഈ ​ബ്ര​ഷ് 300-600 രൂ​പ​യ്ക്കു ല​ഭി​ക്കും..

വി​വ​ര​ങ്ങ​ൾ – ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ, (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല) 9447219903

Related posts

Leave a Comment