കണ്ണൂർ: മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിൽ 60 വയസ് പൂർത്തിയ കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ സാധ്യത തെളിഞ്ഞു. മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിലെ പരാതിക്കാരിയായ പലേരി ശോഭനയ്ക്കാണ് പെൻഷൻ സാധ്യത തെളിഞ്ഞത്.
ഇവർ ക്ഷേമനിധിയിൽ അംഗത്വമെടുത്തത് 29 വർഷം അംശദായം അടച്ചിരുന്നു. യഥാസമയം ആവശ്യമായ രേഖകൾ ഹാജരാക്കാതിരുന്നതിനാലാണ് പെൻഷൻഅപേക്ഷ നിരസിച്ചതെന്ന് ക്ഷേമനിധി എക്സിക്യുട്ടീവ് ഓഫിസർ കമ്മിഷനെ അറിയിച്ചു. പരാതിക്കാരിയോട് അപ്പീൽ സമർപ്പിക്കാൻ കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. അപേക്ഷ ലഭിച്ചാൽ ബോർഡിന്റെ തീരുമാനത്തിനായി ഫയൽ സമർപ്പിക്കുമെന്ന് എക്സിക്യുട്ടീവ് ഓഫിസർ നൽകിയ റിപ്പോർട്ടിൽ അറിയിച്ചു.
