ആ​ളെ കി​ട്ടാ​നി​ല്ലെ​ന്ന പ​രാ​തി വേ​ണ്ട, റ​ബ​ർ ടാ​പ്പിം​ഗി​ൽ പെ​ണ്‍​ക​രു​ത്ത്; മ​ല​യോ​ര​മേ​ഖ​ല​യി​ലെ സ​ത്രീ​ക​ളു​ടെ പ​ണ​പ്പെ​ട്ടി ഇ​നി​കാ​ലി​യാ​കി​ല്ല; പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി വീ​ട്ട​മ്മ​മാ​ര്‍

മു​​ക്കൂ​​ട്ടു​​ത​​റ: ഭ​​ര്‍​ത്താ​​വ് റ​​ബ​​ര്‍ മ​​രം ടാ​​പ്പ് ചെ​​യ്യു​​മ്പോ​​ള്‍ പ​​ല​​പ്പോ​​ഴും ആ​​ഗ്ര​​ഹി​​ച്ചി​​ട്ടു​​ണ്ട് ഇ​​തൊ​​ന്ന് പ​​ഠി​​ക്ക​​ണ​​മെ​​ന്ന്. എ​​പ്പോ​​ഴെ​​ങ്കി​​ലും ഈ ​​ജോ​​ലി ചെ​​യ്യേ​​ണ്ടി​​വ​​ന്നാ​​ല്‍ പ​​ഠി​​ച്ചു​​വ​​യ്ക്ക​​ണ​​മെ​​ന്ന് മ​​ല​​യോ​​ര മേ​​ഖ​​ല​​യി​​ലെ പ​​ല സ്ത്രീ​​ക​​ളും ആ​​ഗ്ര​​ഹി​​ച്ചി​​ട്ടു​​ണ്ട്. ആ​​ഗ്ര​​ഹ​​ത്തി​​ന് പൂ​​ര്‍​ണ​​ത ന​​ല്‍​കി ടാ​​പ്പിം​​ഗ് പ​​രി​​ശീ​​ല​​നം പൂ​​ര്‍​ത്തി​​യാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ് മു​​ക്കൂ​​ട്ടു​​ത​​റ, കൊ​​ല്ല​​മു​​ള മേ​​ഖ​​ല​​യി​​ലെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട 15 വീ​​ട്ട​​മ്മ​​മാ​​ര്‍. റ​​ബ​​ര്‍ ബോ​​ര്‍​ഡ് ഇ​​വ​​ര്‍​ക്ക് ന​​ല്‍​കി​​യ 10 ദി​​വ​​സ പ​​രി​​ശീ​​ല​​ന കോ​​ഴ്‌​​സ് പൂ​​ര്‍​ത്തി​​യാ​​യി.

എ​​ങ്ങ​​നെ മി​​ക​​ച്ച നി​​ല​​യി​​ല്‍ ടാ​​പ്പിം​​ഗി​​ലൂ​​ടെ ക​​റ എ​​ടു​​ക്ക​​ണ​​മെ​​ന്നു​​ള്ള പ്രാ​​ഥ​​മി​​ക അ​​റി​​വാ​​ണ് പ​​രി​​ശീ​​ല​​നം​​വ​​ഴി ന​​ല്‍​കി​​യ​​ത്. കൂ​​ടു​​ത​​ല്‍ പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​യാ​​ല്‍ കൂ​​ടു​​ത​​ൽ വൈ​​ദ​​ഗ്ധ്യം നേ​​ടാ​​നാ​​കും. സ്വ​​ന്തം പ​​റ​​മ്പി​​ലെ റ​​ബ​​ര്‍ മ​​ര​​ങ്ങ​​ള്‍ ടാ​​പ്പ് ചെ​​യ്യു​​ന്ന​​തി​​നു​​ള്ള കൂ​​ലി നി​​സാ​​ര​​മ​​ല്ല. ഷീ​​റ്റ് ആ​​ക്കി വി​​റ്റാ​​ല്‍ കി​​ട്ടു​​ന്ന വ​​രു​​മാ​​നം ടാ​​പ്പിം​​ഗ് ചെ​​ല​​വി​​ന് തി​​ക​​യാ​​ത്ത സ്ഥി​​തി​​യു​​ണ്ടാ​​യി​​രു​​ന്നു. ടാ​​പ്പിം​​ഗ് ജോ​​ലി​​ക്കാ​​ക​​ട്ടെ ആ​​ളു​​ക​​ളും കു​​റ​​വാ​​ണ്.

ടാ​​പ്പിം​​ഗ്, ക​​റ എ​​ടു​​ക്ക​​ല്‍, ഷീ​​റ്റ് അ​​ടി​​ക്ക​​ല്‍, ഉ​​ണ​​ക്ക​​ല്‍ എ​​ന്നി​​വ​​യു​​ടെ ചെ​​ല​​വ് വ​​ര്‍​ധി​​ച്ച​​തോ​​ടെ റ​​ബ​​ര്‍ മ​​ര​​ങ്ങ​​ള്‍ വെ​​ട്ടി വി​​റ്റ് മ​​റ്റ് കൃ​​ഷി ചെ​​യ്യു​​ന്ന​​വ​​രു​​ടെ എ​​ണ്ണം വ​​ര്‍​ധി​​ക്കു​​ക​​യാ​​ണ്. സ്വ​​യം ടാ​​പ്പിം​​ഗ് ന​​ട​​ത്തി​​യാ​​ല്‍ ന​​ഷ്ടം കു​​ത്ത​​നെ കു​​റ​​യ്ക്കാ​​ന്‍ ക​​ഴി​​യും. ടാ​​പ്പിം​​ഗി​​നു പാ​​ക​​മാ​​കു​​ന്ന മ​​ര​​ങ്ങ​​ളി​​ലും ടാ​​പ്പിം​​ഗ് അ​​വ​​സാ​​നി​​പ്പി​​ക്കാ​​റാ​​യ മ​​ര​​ങ്ങ​​ളി​​ലും എ​​ങ്ങ​​നെ ടാ​​പ്പ് ചെ​​യ്യ​​ണ​​മെ​​ന്ന ശാ​​സ്ത്രീ​​യ രീ​​തി സം​​ബ​​ന്ധി​​ച്ചാ​​ണ് പ​​രി​​ശീ​​ല​​നം ന​​ല്‍​കി​​യ​​ത്.

റ​​ബ​​ര്‍ മ​​ര​​ങ്ങ​​ളു​​ടെ പ്ര​​ത്യേ​​ക​​ത, പ​​രി​​ച​​ര​​ണ രീ​​തി, ടാ​​പ്പ് ചെ​​യ്യേ​​ണ്ട വി​​ധം, മ​​ര​​ങ്ങ​​ളി​​ലെ രോ​​ഗ​​സാ​​ധ്യ​​ത, മ​​രു​​ന്നു​​ക​​ള്‍ പ്ര​​യോ​​ഗി​​ക്കേ​​ണ്ട രീ​​തി തു​​ട​​ങ്ങി​​യ​​വ പ​​ഠ​​ന വി​​ഷ​​യ​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. റ​​ബ​​ര്‍ ബോ​​ര്‍​ഡി​​ന്‍റെ പ​​ത്ത​​നം​​തി​​ട്ട റീ​​ജ​​ണ​​ല്‍ വി​​ഭാ​​ഗ​​ത്തി​​ലെ വി​​ദ​​ഗ്ധ​​രാ​​ണ് പ​​രി​​ശീ​​ല​​ന​​ത്തി​​ന് നേ​​തൃ​​ത്വം ന​​ല്‍​കി​​യ​​ത്.

കൊ​​ല്ല​​മു​​ള റ​​ബ​​ര്‍ ഉ​​ത്പാ​​ദ​​ക സം​​ഘ​​മാ​​ണ് പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ച​​ത്. പ​​രി​​ശീ​​ല​​നം പൂ​​ര്‍​ത്തി​​യാ​​ക്കി​​യ 15 പേ​​ര്‍​ക്ക് സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റും ടാ​​പ്പിം​​ഗ് കി​​റ്റും റ​​ബ​​ര്‍ ബോ​​ര്‍​ഡ് അ​​സി​​സ്റ്റ​​ന്‍റ് ഓ​​ഫീ​​സ​​ര്‍ ദീ​​പ്തി വി​​ത​​ര​​ണം ചെ​​യ്തു. ഫീ​​ല്‍​ഡ് ഓ​​ഫീ​​സ​​ര്‍​മാ​​രാ​​യ അ​​നു​​രാ​​ജ്, ശി​​വ​​ദാ​​സ​​ന്‍ എ​​ന്നി​​വ​​ര്‍ പ​​രി​​ശീ​​ല​​ന ക്ലാ​​സു​​ക​​ള്‍​ക്ക് നേ​​തൃ​​ത്വം ന​​ല്‍​കി. കൊ​​ല്ല​​മു​​ള തു​​മ​​രം​​പ​​റ​​മ്പി​​ല്‍ സെ​​ബാ​​സ്റ്റ്യ​​ന്‍റെ റ​​ബ​​ര്‍ തോ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു പ​​രി​​ശീ​​ല​​നം.

Related posts

Leave a Comment