വെ​ള്ള​പ്പൊ​ക്ക​ത്തെ തോ​ൽ​പ്പി​ച്ച് മ​നീ​ഷി​ന്‍റെ ബ​ന്ദി​പ്പൂ കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വ്

പു​ളി​ങ്കു​ന്ന്: ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ വെ​ള്ള​പ്പൊ​ക്ക​ത്തെ​യും തോ​ൽ​പ്പി​ച്ച് മ​നീ​ഷി​ന്‍റെ ബ​ന്ദി​പ്പൂ കൃ​ഷി പൂ​വി​ട്ടു. പു​ളി​ങ്കു​ന്ന് ക​ണ്ണാ​ടി അ​ഞ്ചാം വാ​ർ​ഡി​ൽ കാ​ഞ്ഞി​ര​ക്കാ​ട് ഉ​ന്ന​തി​യി​ൽ മ​നീ​ഷാ​ണ് ഗ്രോ​ബാ​ഗു​ക​ളി​ൽ ബ​ന്ദി​പ്പൂ​കൃ​ഷി ന​ട​ത്തി നൂ​റു​മേ​നി വി​ജ​യം നേ​ടി​യ​ത്.കു​ട്ട​നാ​ടി​നെ അ​പ്പാ​ടെ മു​ക്കി​ക്ക​ള​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ട്ടേ​റെ ക​ർ​ഷ​ക​രു​ടെ വാ​ഴ-​പ​ച്ച​ക്ക​റി​കൃ​ഷി​ക​ൾ തു​ട​ങ്ങി​യ​വ ന​ശി​ച്ചു. കാ​റ്റും മ​ഴ​യും പ്ര​ള​യ​വും അ​തി​ജീ​വി​ച്ച് നൂ​റി​ല​ധി​കം ഗ്രോ​ബാ​ഗു​ക​ളി​ൽ ബ​ന്ദി​പ്പൂ പൂ​വി​ട്ടു​നി​ൽ​ക്കു​ന്ന​ത് വ​ർ​ണാ​ഭ​മാ​യ കാ​ഴ്ച​യാ​ണ്.

കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ഴ​വെ​ള്ള​ത്തെ​പ്പോ​ലും അ​തി​ജീ​വി​ക്കാ​ൻ ക​രു​ത്തി​ല്ലാ​ത്ത ബ​ന്ദി​പ്പൂ ചെ​ടി ഗ്രോ​ബാ​ഗു​ക​ളി​ൽ ന​ടു​ക​യാ​യി​രു​ന്നു മ​നീ​ഷ്. പു​ളി​ങ്കു​ന്ന് കൃ​ഷി​ഭ​വ​നി​ൽ​നി​ന്നും സ്റ്റേ​റ്റ് ഹോ​ർ​ട്ടി ക​ൾ​ച്ച​ർ മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ചെ​ടി​ക​ൾ ല​ഭി​ച്ച​ത്. നൂ​റി​ല​ധി​കം ബാ​ഗു​ക​ളി​ൽ ആ​ട്ടി​ൻ​കാ​ഷ്ഠ​വും ച​കി​രി​ച്ചോ​റും മ​ണ്ണും നി​റ​ച്ചാ​ണ് ഓ​രോ ചെ​ടി​ക​ളും ന​ട്ട​ത്. ത​ഴ​ച്ചു​വ​ള​ർ​ന്ന ചെ​ടി​ക​ൾ മൊട്ടി​ട്ട​പ്പോ​ഴാ​ണ് വെ​ള്ള​പ്പൊ​ക്കം ഭീ​ഷ​ണി​യാ​യ​ത്.

ന​ട്ടു​ന​ന​ച്ചു​വ​ള​ർ​ത്തി​യ പൂ​ക്ക​ളെ പ്ര​ള​യ​ത്തി​നു വി​ട്ടു​കൊ​ടു​ക്കാ​തെ സം​ര​ക്ഷി​ച്ചു. ഇ​തി​നാ​യി 200 സി​മ​ന്‍റ് ക​ട്ട​ക​ൾ വാ​ങ്ങി ര​ണ്ട​ണ്ണം വീ​തം അ​ടു​ക്കി​വ​ച്ച് അ​തി​നു​മേ​ൽ ഗ്രോ​ബാ​ഗു​ക​ൾ വ​ച്ച് വെ​ള്ള​പ്പൊ​ക്ക​ത്തെ നേ​രി​ട്ടു. ഒ​രു ചെ​ടി​പോ​ലും ന​ഷ്ട​മാ​കാ​തെ എ​ല്ലാം നി​റ​യെ പൂ​വി​ട്ടു​വെ​ന്ന് മ​നീ​ഷ് പ​റ​യു​ന്നു. കൂ​ടാ​തെ കൃ​ഷി ഓ​ഫീ​സ​ർ ആ​ൻ​സി​യു​ടെ​യും മ​റ്റും പ്രോ​ത്സാ​ഹ​ന​വു​മു​ണ്ടാ​യി​രു​ന്നു. ബ​ന്ദി​പ്പൂ കൃ​ഷി കൂ​ടാ​തെ വെ​ണ്ട, ചീ​ര, പ​ട​വ​ലം, കു​ക്കു​ന്പ​ർ, വെ​ള്ള​രി, പ​യ​ർ, സ്വ​ർ​ണ​മു​ഖി തു​ട​ങ്ങി​യ​വ​യും മ​നീ​ഷ് കൃ​ഷി ചെ​യ്യു​ന്നു. ഇ​തി​ൽ പ​ല​തും വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ന​ശി​ച്ചു.

ഇ​ന്ന​ലെ ന​ട​ന്ന വി​ള​വെ​ടു​പ്പ് ഉ​ത്സ​വം വാ​ർ​ഡ് മെം​ബ​ർ അ​ന്പി​ളി ടി. ​ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഞ്ചാം വാ​ർ​ഡ് മെം​ബ​ർ ഷൈ​നി മാ​ർ​ട്ടി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​ബീ​ഷ്, കൃ​ഷി ഓ​ഫീ​സ​ർ ആ​ൻ​സി, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ ജ​യ​ല​ക്ഷ്മി, സം​ഗീ​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment