പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ ഗ്യാ​സ്, സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ജ​ന്യ യാ​ത്ര, പ​ര​ന്തൂ​ർ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചു: ടി​വി​കെ​യു​ടെ ജ​ന​ക്ഷേ​മ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ

ചെ​ന്നൈ: ത​മി​ഴ്നാ​ട് വ​മ്പ​ൻ​പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ടി​വി​കെ സ​ർ​ക്കാ​ർ. മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് ഇ​ന്ന് മൂ​ന്ന് സു​പ്ര​ധാ​ന ജ​ന​ക്ഷേ​മ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി. കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ, സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ ബ​സ് യാ​ത്രാ പ​ദ്ധ​തി​യു​ടെ വി​പു​ലീ​ക​ര​ണം, ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പ​ര​ന്തൂ​ർ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ൽ എ​ന്നി​വ​യാ​ണ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ.

ര​ണ്ട​ര ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തി​വ​ർ​ഷം മൂ​ന്ന് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത പൊ​ങ്ക​ൽ മു​ത​ൽ പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ വ​രും. അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കും.

സ്ത്രീ​ക​ൾ​ക്കാ​യി നി​ല​വി​ലു​ള്ള ‘വെ​ട്രി പ​യ​ണം’ സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി ഡീ​ല​ക്സ്, എ​ക്സ്പ്ര​സ് ബ​സു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് വി​പു​ലീ​ക​രി​ച്ച പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ക​ർ​ഷ​ക​രു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം പ​രി​ഗ​ണി​ച്ച് പ​ര​ന്തൂ​ർ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ക​ർ​ഷ​ക​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് ടി​വി​കെ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. “എ​പ്പോ​ഴും ക​ർ​ഷ​ക​ർ​ക്കൊ​പ്പ​മാ​ണ് സ​ർ​ക്കാ​ർ” എ​ന്ന നി​ല​പാ​ടും മു​ഖ്യ​മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു.

അ​തേ​സ​മ​യം, പ​ര​ന്തൂ​ർ വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യ്ക്ക് അ​വ​സ​രം നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ ബ​ഹി​ഷ്‌​ക​രി​ച്ചു. പി​ന്നീ​ട് മ​റ്റ് വി​ഷ​യ​ങ്ങ​ളി​ലെ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ തി​രി​ച്ചെ​ത്തി.

ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കു​ന്ന സ​ർ​ക്കാ​രി​ന്‍റെ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളെ വി​ല​യി​രു​ത്തു​ന്ന​ത്.

Related posts

Leave a Comment