42 വ​ർ​ഷ​ത്തെ ദു​രൂ​ഹ​ത​യ്ക്ക് വി​രാ​മം; സു​കു​മാ​ര കു​റു​പ്പ് ജീ​വി​ച്ചി​രി​പ്പി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ക​ണ്ട ഏ​റ്റ​വും കു​പ്ര​സി​ദ്ധ​നാ​യ പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​ര കു​റു​പ്പ് മ​രി​ച്ച​താ​യി ക്രൈം​ബ്രാ​ഞ്ച്. 42 വ​ർ​ഷ​ത്തോ​ളം നീ​ണ്ട ദു​രൂ​ഹ​ത​യ്ക്കും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ഒ​ടു​വി​ലാ​ണ് കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് കു​റു​പ്പ് മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് കേ​സ് വീ​ണ്ടും അ​ന്വേ​ഷി​ച്ച പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ക്രൈം​ബ്രാ​ഞ്ച് ഐ.​ജി. അ​ജി​താ ബീ​ഗം ഇ​തു​സം​ബ​ന്ധി​ച്ച അ​ന്തി​മ റി​പ്പോ​ർ​ട്ട് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​ക്ക് കൈ​മാ​റി.

തീ​രു​മാ​ന​മാ​കാ​ത്ത പ​ഴ​യ കേ​സു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ര​ണ്ടു മാ​സം മു​ൻ​പാ​ണ് ക്രൈം​ബ്രാ​ഞ്ച് ഈ ​കേ​സ് വീ​ണ്ടും അ​ന്വേ​ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഐ.​ജി. അ​ജി​താ ബീ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച വേ​ള​യി​ലാ​ണ് നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത്. കൊ​ൽ​ക്ക​ത്ത​യി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ്രോ​ഗ​ത്തി​ന് ചി​കി​ത്സ​യ്ക്കെ​ത്തി​യ കു​റു​പ്പി​നെ ക​ണ്ട​താ​യി ജാ​ർ​ഖ​ണ്ഡി​ലെ ന​ഴ്സാ​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി ര​ത്ന​മ്മ വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ര​ത്ന​മ്മ ജോ​ലി ചെ​യ്തി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് ഐ.​സി.​യു​വി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട വ്യ​ക്തി സു​കു​മാ​ര കു​റു​പ്പാ​യി​രു​ന്നു. അ​ന്ന് ഏ​ക​ദേ​ശം 40 വ​യ​സ്സ് പ്രാ​യ​മു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹം ക​ടു​ത്ത ഹൃ​ദ്രോ​ഗി​യു​മാ​യി​രു​ന്നു. ഹൃ​ദ്രോ​ഗി​യാ​യ കു​റു​പ്പ് പി​ന്നീ​ട് ഇ​ന്നു​വ​രെ​യു​ള്ള 40 വ​ർ​ഷം ജീ​വി​ച്ചി​രി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ വി​ല​യി​രു​ത്ത​ൽ. കു​റു​പ്പി​ന്റെ ഭാ​ര്യ ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ന്ധു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും വ​ർ​ഷ​ങ്ങ​ളാ​യി അ​ദ്ദേ​ഹ​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. ഈ ​തെ​ളി​വു​ക​ളു​ടെ​യെ​ല്ലാം അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി​ടി​കി​ട്ടാ​പ്പു​ള്ളി ഇ​നി ജീ​വ​നോ​ടെ​യി​ല്ലെ​ന്ന അ​ന്തി​മ നി​ഗ​മ​ന​ത്തി​ലേ​ക്ക് ക്രൈം​ബ്രാ​ഞ്ച് എ​ത്തി​യ​ത്.

മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ലെ ലോ​ങ് പെ​ൻ​ഡി​ങ് കേ​സു​ക​ളു​ടെ പ​ട്ടി​ക​യി​ലു​ള്ള​താ​ണ് സു​കു​മാ​ര കു​റു​പ്പി​ന്റെ കേ​സ്. ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യി​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തോ​ടെ, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​റി​യ​നാ​ട് വി​ല്ലേ​ജി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ കു​റു​പ്പ് എ​ന്ന സു​കു​മാ​ര കു​റു​പ്പി​ന്റെ ച​രി​ത്രം ഔ​ദ്യോ​ഗി​ക​മാ​യി ഓ​ർ​മ്മ​യാ​കും.

1984 ജ​നു​വ​രി 22-ന് ​പു​ല​ർ​ച്ചെ​യാ​ണ് കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​ത്. സ്വ​ന്തം പേ​രി​ലു​ള്ള ല​ക്ഷ​ങ്ങ​ളു​ടെ ഇ​ൻ​ഷു​റ​ൻ​സ് തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ, താ​ൻ മ​രി​ച്ചു​വെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ഇ​തി​നാ​യി ത​ന്റെ രൂ​പ​സാ​ദൃ​ശ്യ​മു​ള്ള ഫി​ലിം റെ​പ്ര​സ​ന്റേ​റ്റീ​വ് ചാ​ക്കോ​യെ ക​ഴു​ഞ്ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി സ്വ​ന്തം കാ​റി​ലി​ട്ട് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ കു​റു​പ്പി​നെ ക​ണ്ടെ​ത്താ​ൻ ലോ​ക്ക​ൽ പൊ​ലീ​സും ക്രൈം​ബ്രാ​ഞ്ചും പ​ല​ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും എ​ല്ലാം വി​ഫ​ല​മാ​യി​രു​ന്നു. ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി​യാ​യി​രു​ന്ന ഷൗ​ക്ക​ത്ത​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലും മു​ൻ​പ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​രു​ന്നി​ല്ല.

Related posts

Leave a Comment