സ്കൂ​ൾ പ​രി​സ​ര​ത്ത് ക​ഞ്ചാ​വ് വിൽപ്പന നടത്തുന്നതിനിടയിൽ നാലുപേർ അറസ്റ്റിൽ;  പിടിയിലായ പല്ലൻ പ്രതീഷും സംഘവും നിരവധി ക്രിമിനൽ കേസിലെ പ്രതികൾ

ച​ങ്ങ​നാ​ശേ​രി: സ്കൂ​ൾ പ​രി​സ​ര​ത്ത് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ യു​വാ​ക്ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. തൃ​ക്കൊ​ടി​ത്താ​നം മ​റ്റ​ക്കാ​ട്ട് പ​റ​ന്പി​ൽ പ്ര​തീ​ഷ് (പ​ല്ല​ൻ പ്ര​തീ​ഷ്-23), പാ​റ​യി​ൽ അ​ജേ​ഷ് (24), പു​ത്ത​ൻ​വീ​ട്ടി​ൽ അ​ഭി​ജി​ത്ത് (23) എ​ന്നി​വ​രെ​യാ​ണ് തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ കൈ​യി​ൽ​നി​ന്ന് 70 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

പാ​യി​പ്പാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്നു​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട്ട​യം എ​സ്പി ഹ​രി​ശ​ങ്ക​റി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​രം സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി സു​രേ​ഷ്കു​മാ​ർ, തൃ​ക്കൊ​ടി​ത്താ​നം എ​സ്ഐ റി​ച്ചാ​ർ​ഡ് വ​ർ​ഗീ​സ്, പോ​ലീ​സു​കാ​രാ​യ ഡെ​ന്നി ചെ​റി​യാ​ൻ, ആ​ന്‍റ​ണി, പ്ര​ദീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ച​ങ്ങ​നാ​ശേ​രി: ഫാ​ത്തി​മാ​പു​രം കു​ന്ന​ക്കാ​ട്ട് ഭാ​ഗ​ത്ത് ചെ​റു​റോ​ഡു​ക​ളി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന യു​വാ​വി​നെ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കു​ന്ന​ക്കാ​ട്ട് സ്വ​ദേ​ശി അ​ഫ്സ​ൽ അ​സീ​സ് (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ കൈ​യി​ൽ​നി​ന്നു 100 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

ആ​ളു​ക​ളു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. വൈ​കു​ന്നേ​ര​ങ്ങ​ളി​ലാ​ണ് സാ​ധാ​ര​ണ ഇ​യാ​ളു​ടെ ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി സു​രേ​ഷ്കു​മാ​ർ, സി​ഐ കെ.​പി. വി​നോ​ദ്, എ​സ്ഐ അ​ഭി​ലാ​ഷ്, അ​ഡീ​ഷ​ണ​ൽ എ​സ്ഐ കൃ​ഷ്ണ​ൻ​കു​ട്ടി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഷെ​ഫീ​ക്ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts