നേ​പ്പാ​ളി​ൽ മി​ന്ന​ൽ പ്ര​ള​യം; ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം

ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ളി​ൽ മി​ന്ന​ൽ പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, അ​യ​ൽ​രാ​ജ്യ​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​ത്തി​ൽ.

ബി​ഹാ​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​ധാ​ന ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് അ​ധി​കൃ​ത​ർ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ഉ​ണ്ടാ​യാ​ൽ ഉ​ട​ൻ നേ​രി​ടാ​നു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ദു​ര​ന്ത​സാ​ധ്യ​ത മു​ൻ​നി​ർ​ത്തി ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ ഇ​രു​പ​ത് സം​ഘ​ങ്ങ​ളെ വി​ന്യ​സി​പ്പി​ച്ചി​ട്ടു​ണ്ട്. നേ​പ്പാ​ളി​ൽ കാ​ളി​ക​ന്ധ​കി, നാ​രാ​യ​ണി എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന ന​ദി ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ ഗ​ന്ധ​ക് എ​ന്ന​റി​യ​പ്പെ​ടു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി ബീ​ഹാ​റി​ലാ​ണ് ഈ ​ന​ദി ഗം​ഗ​യി​ൽ ചേ​രു​ന്ന​ത്.

നേ​പ്പാ​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് വാ​ൽ​ന​ഗ​റി​ലെ ഗ​ന്ധ​ക് അ​ണ​ക്കെ​ട്ടി​ന്‍റെ മു​പ്പ​ത്തി​യാ​റ് ഷ​ട്ട​റു​ക​ളും ഇ​തി​നോ​ട​കം തു​റ​ന്നു​വി​ട്ടി​ട്ടു​ണ്ട്.

Related posts

Leave a Comment