വളപട്ടണം: കടകൾ ഉൾപ്പടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾ വിതരണം ചെയ്യുന്ന ഡെലിവറി വാനിൽനിന്ന് 1,20,000 രൂപ കവർന്നു.
ചിറക്കലിലെ സ്റ്റൈലോ കോർണറിൽ കെ.എൻ.കെ എന്ന സ്ഥാപനത്തിൽ സാധനങ്ങൾ ഇറക്കുന്നതിനായി കടയ്ക്ക് സമീപത്തുള്ള റോഡരികിൽ നിർത്തിയ വാഹനത്തിലെ ബാഗിൽ സൂക്ഷിച്ച പണമാണ് കവർന്നത്.
കണ്ണൂർ ആയിക്കരയിലെ കമാൽ ഹൗസിൽ ജമീർ ജമാലിന്റെ പരാതിയിൽ വളപട്ടണം പൊലിസ് കേസെടുത്തു. 23 ന് രാവിലെ 11നായിരുന്നു സംഭവം. വളപട്ടണം പൊലിസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ പരിശോധനയിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം.
