വി​വാ​ഹ വീ​ട്ടി​ൽ നി​ന്ന് 47 പ​വ​ൻ മോ​ഷ്ടി​ച്ച ക​ൽ​ക്കി സ​ന്തോ​ഷ് പി​ടി​യി​ൽ; മോ​ഷ​ണം തൊ​ഴി​ലാ​ക്കി​യ​ത് ആ​ഡം​ബ​ര ജീ​വി​ത​ത്തി​ന്; കൂ​ടെ പി​ടി​യി​ലാ​യ​ത് ര​ണ്ട് യു​വ​തി​ക​ളും

പേ​രാ​മം​ഗ​ലം: തോ​ളൂ​രി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 47 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​യും കൂ​ട്ടാ​ളി​ക​ളും പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. ഒ​ട്ടേ​റെ ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ പ​ട്ടി​ക്കാ​ട് പാ​ണ​ഞ്ചേ​രി സ്വ​ദേ​ശി ക​ൽ​ക്കി സ​ന്തോ​ഷി​നെ (44) യാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളാ​യ മ​ണ​ലൂ​ർ സ്വ​ദേ​ശി എ​ങ്ങ​ണ്ടി വീ​ട്ടി​ൽ സ​ജി​ത (46), കോ​ത​പ​റ​ന്പ് ശ്രീ​നാ​രാ​യ​ണ​പു​രം സ്വ​ദേ​ശി കാ​രി​യെ​ഴു​ത്ത് വീ​ട്ടി​ൽ അ​ഖി​ല (35) എ​ന്നി​വ​രും പി​ടി​യി​ലാ​യി.

പ​റ​പ്പൂ​ർ സെ​ന്‍റ​റി​ൽ തു​ണി​ക്ക​ട ന​ട​ത്തു​ന്ന സ​ക്കീ​റി​ന്‍റെ വീ​ട്ടി​ൽ ഈ ​മാ​സം ഇ​രു​പ​തി​നാ​ണു മോ​ഷ​ണം ന​ട​ന്ന​ത്. മ​ക​ളു​ടെ ക​ല്യാ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി സൂ​ക്ഷി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത് ക​വ​ർ​ന്ന​ത്.

വീ​ട്ടു​ട​മ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. ഉ​ട​ൻ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ സ​ന്തോ​ഷി​നെ വ​ല​പ്പാ​ട് ബീ​ച്ച് പ​രി​സ​ര​ത്തു​നി​ന്നു പി​ടി​കൂ​ടി​യ​ത്.

ക​ൽ​ക്കി എ​ന്ന​റി​യ​പ്പെ​ടു​ന്ന സ​ന്തോ​ഷ് ജി​ല്ല​യി​ലും പു​റ​ത്തും ഒ​ട്ട​ന​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ക​ർ​ണാ​ട​ക​യി​ലെ സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേ​സി​ലും ഇ​യാ​ൾ​ക്ക് ബ​ന്ധ​മു​ണ്ട്. ആ​ർ​ഭാ​ട​ജീ​വി​ത​ത്തി​നാ​യാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തു​ന്ന​ത്.

മോ​ഷ്ടി​ച്ച മു​ത​ൽ വി​ൽ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​രാ​ണ് ഇ​യാ​ൾ​ക്കൊ​പ്പം പി​ടി​യി​ലാ​യ സ്ത്രീ​ക​ൾ. കേ​സി​ൽ ഒ​രു പ്ര​തി​യെ​ക്കൂ​ടി പി​ടി​കൂ​ടാ​നു​ണ്ടെ​ന്നും ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment