ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്ന യു​വാ​ക്ക​ൾ; ചോ​ദ്യം ചെ​യ്ത പോ​ലീ​സു​കാ​ര​ന്‍റെ കൈ​യി​ൽ സി​റി​ഞ്ചി​ന് കു​ത്തി; പി​ടി​യി​ലാ​യ​വ​ർ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ൾ

കോ​ഴി​ക്കോ​ട്: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സി​റി​ഞ്ചു​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ. പൂ​ള​ക്ക​ട​വ് സ്വ​ദേ​ശി ബെ​ന്നി ലോ​യ്ഡ്(48), പ​ര​പ്പി​ല്‍ സ്വ​ദേ​ശി ര​ജാ​ദ്(38), രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി ന​ന്ദ​കു​മാ​ര്‍ (25), ചാ​ല​പ്പു​റം കോ​ട്ട​പ്പ​റ​മ്പ് സ്വ​ദേ​ശി അ​ദ്‌​നു​ല്‍ ഷാ​ഹിം(22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. മാ​നാ​ഞ്ചി​റ സ്‌​ക്വ​യ​റി​നു​ള്ളി​ല്‍ പ​ണ​പ്പി​രി​വ് ന​ട​ക്കു​ന്നു എ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ട്രോ​ളിം​ഗ് സം​ഘം അ​വി​ടേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട പ്ര​തി​ക​ളോ​ട് അ​വി​ടെ നി​ന്നും പോ​കാ​ന്‍ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തേ​തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ മ​ല​പ്പു​റം എം​എ​സ്പി ക്യാ​മ്പി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റും വ​ട​ക​ര സ്വ​ദേ​ശി​യു​മാ​യ കെ. ​ആ​ദ​ര്‍​ശി​ന്‍റെ വ​ല​തു കൈ​യി​ല്‍ സം​ഘ​ത്തി​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ സി​റി​ഞ്ചു​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം പ്ര​തി​ക​ൾ സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര​നെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് നാ​ല് പേ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ള്‍ സ്ഥി​രം മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്നും ‌പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment