സ്വ​ർ​ണം വാ​ങ്ങ​രു​ത്, വി​ദേ​ശ​ത്തു വി​വാ​ഹം ക​ഴി​ക്ക​രുത്; സ്വ​ദേ​ശി ആ​ഹ്വാ​നവുമായി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സ്വ​യം​പ​ര്യാ​പ്ത​ത​യും സ്വ​ദേ​ശി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വി​നോ​ദ​ത്തി​നാ​യു​ള്ള വി​ദേ​ശ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വി​ദേ​ശ​ത്തു പോ​യി വി​വാ​ഹം ചെ​യ്യു​ന്ന​തും അ​നാ​വ​ശ്യ​മാ​യി സ്വ​ർ​ണം വാ​ങ്ങു​ന്ന​തും ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. ഷാ​ങ്ഹാ​യ് കോ​ർ​പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഉ​ച്ച​കോ​ടി​ക്കാ​യി കി​ർ​ഗി​സ്ഥാ​നി​ലെ ബി​ഷ്‌​കെ​ക്കി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ മോ​ദി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ന്ത്യ 7.8 ശ​ത​മാ​നം സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച കൈ​വ​രി​ച്ച​തി​ൽ രാ​ജ്യ​ത്തെ അ​ഭി​വാ​ദ്യം ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി, ആ​ഗോ​ള പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും രാ​ജ്യം കൈ​വ​രി​ച്ച ഈ ​നേ​ട്ടം നി​ല​നി​ർ​ത്തേ​ണ്ട​തു​ണ്ടെ​ന്ന് ഓ​ർ​മി​പ്പി​ച്ചു.”​വി​നോ​ദ​ത്തി​നു​വേ​ണ്ടി​യു​ള്ള വി​ദേ​ശ​യാ​ത്ര​ക​ൾ, വി​ദേ​ശ​ത്തു​വ​ച്ചു​ള്ള വി​വാ​ഹ​ങ്ങ​ൾ, അ​നാ​വ​ശ്യ​മാ​യ സ്വ​ർ​ണം വാ​ങ്ങ​ൽ എ​ന്നി​വ ജ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. സ്വ​ദേ​ശി പ്ര​സ്ഥാ​ന​ത്തി​നും സ്വ​യം​പ​ര്യാ​പ്ത​ത​യ്ക്കും ന​മ്മ​ൾ എ​ത്ര​ത്തോ​ളം പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​വോ അ​ത്ര​ത്തോ​ളം വേ​ഗ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ൽ യു​വ​ത​ല​മു​റ​യ്ക്ക് വി​ക​സി​ത ഇ​ന്ത്യ​യെ കാ​ഴ്ച​വ​യ്ക്കാ​ൻ സാ​ധി​ക്കും’-​പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

യു​ദ്ധ​ങ്ങ​ളും വി​ത​ര​ണ​ശൃം​ഖ​ല​യി​ലെ ത​ട​സ​ങ്ങ​ളും വ​ക​വ​യ്ക്കാ​തെ​യാ​ണ് ഇ​ന്ത്യ വ​ള​രു​ന്ന​തെന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ പ്ര​ധാ​ന​മ​ന്ത്രി, പ്ര​തി​പ​ക്ഷ​ത്തെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. ചി​ല ആ​ളു​ക​ൾ രാ​ജ്യ​ത്തു നി​രാ​ശ​യു​ടെ അ​ന്ത​രീ​ക്ഷം സൃ​ഷ്‌​ടി​ക്കാ​നും നു​ണ​ക​ൾ പ്ര​ച​രി​പ്പി​ക്കാ​നും ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Related posts

Leave a Comment