പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ നി​ർ​ബ​ന്ധി​ച്ച് ബൈ​ക്കി​ൽ ക​യ​റ്റി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​വു​ക​യും ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തു​ക​യും ചെ​യ്തു: 20കാ​ര​ന് എ​ട്ട് വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഇ​രു​പ​തു​കാ​ര​നാ​യ പ്ര​തി​ക്ക് എ​ട്ട് വ​ർ​ഷം ക​ഠി​ന ത​ട​വും 40,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി വി. ​വി​നോ​ദാ​ണ് കേ​സി​ൽ വി​ധി പ്ര​സ്താ​വി​ച്ച​ത്. അ​മ​ല​തു​റ കോ​ട്ടു​കാ​ൽ സ്വ​ദേ​ശി അ​നു​വി​നെ​തി​രെ​യാ​ണ് കു​റ്റം തെ​ളി​ഞ്ഞ​ത്.

പി​ഴ​ത്തു​ക പൂ​ർ​ണ​മാ​യും പ​തി​ന​ഞ്ചു​കാ​രി​യാ​യ അ​തി​ജീ​വി​ത​യ്ക്ക് ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, പി​ഴ​ത്തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി നാ​ല് മാ​സം​കൂ​ടി അ​ധി​ക ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

സ്കൂ​ൾ​വി​ട്ട് പു​റ​ത്തി​റ​ങ്ങി​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പ്ര​തി നി​ർ​ബ​ന്ധി​ച്ച് ബൈ​ക്കി​ൽ ക​യ​റ്റി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി. തു​ട​ർ​ന്ന് ഉ​ച്ച​യോ​ടെ ക​ല്ലു​മ​ല ബൈ​പ്പാ​സി​ന് സ​മീ​പം എ​ത്തി​ച്ച് കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

കു​ട്ടി വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് അ​മ്മ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പൊ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത​റി​ഞ്ഞ പ്ര​തി, കു​ട്ടി​യെ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. രാ​ത്രി​യോ​ടെ പൊ​ലീ​സെ​ത്തി പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്ന് കു​ട്ടി​യെ ക​ണ്ടെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തു​ക​യും തു​ട​ർ​ന്ന് കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യെ പ്ര​തി പ​ല​ത​വ​ണ പ്ര​ണ​യം ന​ടി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Related posts

Leave a Comment