‘ക​സ്റ്റ​മ​റു​ടെ ഫു​ഡ്, ഡെ​ലി​വ​റി ബോ​യ് ക​ഴി​ച്ചു; ‘സൊ​മാ​റ്റോ​യ​ല്ല, ഇ​ത് ഫു​ഡ് ഷെ​യ​റിം​ഗ് ഇ​ക്കോ​ണ​മി’ എ​ന്ന് യു​വാ​വി​ന്‍റെ ട്രോ​ൾ

ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം എ​ത്താ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ലൈ​വ് ലൊ​ക്കേ​ഷ​ൻ തെ​ര​ഞ്ഞു​പി​ടി​ച്ച് ഇ​റ​ങ്ങി​യ യു​വാ​വ് ക​ണ്ട​ത് താ​ൻ ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം ഡെ​ലി​വ​റി ബോ​യി​യും സു​ഹൃ​ത്തും ചേ​ർ​ന്ന് ക​ഴി​ക്കു​ന്ന കാ​ഴ്ച. ഗു​രു​ഗ്രാം സ്വ​ദേ​ശി​യാ​യ ഋ​ഷ​ഭ് കൗ​ശി​ക്കി​നാ​ണ് ഈ ​വി​ചി​ത്ര അ​നു​ഭ​വ​മു​ണ്ടാ​യ​ത്. സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ സൊ​മാ​റ്റോ​യ്ക്കെ​തി​രെ വ​ലി​യ രീ​തി​യി​ലു​ള്ള പ​രി​ഹാ​സ​മാ​ണ് ഉ​യ​രു​ന്ന​ത്.

രാ​ത്രി 10.58നാ​ണ് ‘ഖ​ഡ​ക് സിം​ഗ് ദ ​ധാ​ബ’ എ​ന്ന റെ​സ്റ്റോ​റ​ന്‍റി​ൽ നി​ന്ന് ഋ​ഷ​ഭ് സൊ​മാ​റ്റോ വ​ഴി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും ഭ​ക്ഷ​ണം ല​ഭി​ച്ചി​ല്ല. ആ​പ്പി​ൽ ഡെ​ലി​വ​റി ബോ​യ് തൊ​ട്ട​ടു​ത്തു​ണ്ടെ​ന്നാ​ണ് കാ​ണി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന് ലൈ​വ് ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 40 മി​നി​റ്റോ​ള​മാ​യി ഡെ​ലി​വ​റി ബോ​യ് ഒ​രേ സ്ഥ​ല​ത്ത് ത​ന്നെ നി​ൽ​ക്കു​ന്ന​താ​യി ഋ​ഷ​ഭ് ക​ണ്ടെ​ത്തി.

സം​ശ​യം തോ​ന്നി ഋ​ഷ​ഭ് ആ ​സ്ഥ​ല​ത്തേ​ക്ക് നേ​രി​ട്ടെ​ത്തി​യ​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച ക​ണ്ട​ത്. ഡെ​ലി​വ​റി ബോ​യി​യും മ​റ്റൊ​രു വ്യ​ക്തി​യും ചേ​ർ​ന്ന് താ​ൻ ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ തു​റ​ന്ന് ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പാ​തി ക​ഴി​ച്ച നി​ല​യി​ലു​ള്ള ഭ​ക്ഷ​ണ​പ്പൊ​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ഋ​ഷ​ഭ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചു.

സൊ​മാ​റ്റോ സി​ഇ​ഒ ദീ​പി​ന്ദ​ർ ഗോ​യ​ലി​നെ ടാ​ഗ് ചെ​യ്തു​കൊ​ണ്ട്, “ഇ​തൊ​രു ഫു​ഡ് ഡെ​ലി​വ​റി​യ​ല്ല, പ​ക​രം ഒ​രു ഫു​ഡ് ഷെ​യ​റിം​ഗ് ഇ​ക്കോ​ണ​മി​യാ​ണ്” എ​ന്ന് ഋ​ഷ​ഭ് പ​രി​ഹ​സി​ച്ചു. വി​ഷ​യം വ​ലി​യ ച​ർ​ച്ച​യാ​യ​തോ​ടെ സൊ​മാ​റ്റോ കെ​യ​ർ ഔ​ദ്യോ​ഗി​ക​മാ​യി ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും അ​ന്വേ​ഷ​ണ​ത്തി​നാ​യി ഓ​ർ​ഡ​ർ ഐ​ഡി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

 

 

 

 

 

Related posts

Leave a Comment