സ​ർ​പ്രൈ​സ് ‘പി​ണ​ക്കം’: അ​ഭി​ന​യി​ച്ച സി​നി​മ​ക​ൾ സൂ​പ്പ​ർ ഹി​റ്റാ​യ​തോ​ടെ സ്വാ​സി​ക​യ്ക്കും മ​മി​ത​യ്ക്കും സ​ർ​പ്രൈ​സ് ഒ​രു​ക്കി പി​ആ​ർ​എ​സ് 1 സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ

ന​ടി​മാ​രാ​യ മ​മി​ത ബൈ​ജു​വി​നും സ്വാ​സി​ക​യ്ക്കും സ​ർ​പ്രൈ​സ് ഒ​രു​ക്കി ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന പി​ആ​ർ​എ​സ് 1 സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഇ​രു​വ​ർ​ക്കു​മാ​യി സ​ർ​പ്രൈ​സ് ഒ​രു​ക്കി​യ​ത്. ഇ​രു​വ​രും അ​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ൾ ബോ​ക്സ് ഓ​ഫീ​സി​ൽ വ​ൻ​വി​ജ​യം നേ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ആ​ഘോ​ഷം.

ഇ​രു​വ​രും ഒ​രു​മി​ച്ചു​ള്ള അ​ടു​ത്ത രം​ഗം ചി​ത്രീ​ക​രി​ക്കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ മ​മി​ത​യെ​യും സ്വാ​സി​ക​യെ​യും മേ​ശ​യ്ക്ക​രി​കി​ലേ​ക്ക് വി​ളി​ച്ചി​രു​ത്തി​യ​ത്. പ​ര​സ്പ​രം സം​സാ​രി​ക്കാ​തെ പി​ണ​ക്ക​ഭാ​വ​ത്തി​ൽ ഇ​രി​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. ന​ൽ​കി​യ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ര​ണ്ടു​പേ​രും ഗൗ​ര​വ​ത്തോ​ടെ അ​ഭി​ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​ക്കു​മാ​യി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​പ്ര​തീ​ക്ഷി​ത എ​ൻ​ട്രി.

സ​മീ​പ​കാ​ല​ത്ത് പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​വും ബോ​ക്സ് ഓ​ഫി​സ് വി​ജ​യ​വു​മാ​ണ് ഈ ​ആ​ഘോ​ഷ​ത്തി​ന് വ​ഴി​വെ​ച്ച​ത്. ‘വി​ശ്വ​നാ​ഥ് & സ​ൺ​സ്’, ‘ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്’ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​മി​ത ബൈ​ജു ത​രം​ഗ​മാ​യ​പ്പോ​ൾ, ‘ഇ​രു​മു​ടി’ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ​യാ​ണ് സ്വാ​സി​ക ശ്ര​ദ്ധ നേ​ടി​യ​ത്.

പ്ര​ദീ​പ് രം​ഗ​നാ​ഥ​ൻ നി​ർ​മി​ച്ച് സാ​യി അ​ഭ്യ​ങ്ക​ർ സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന പേ​രി​ടാ​ത്ത പു​തി​യ ചി​ത്ര​മാ​യ പി ​ആ​ർ എ​സ്1 ന്‍റെ സെ​റ്റി​ലാ​യി​രു​ന്നു ഈ ​പ്ര​ത്യേ​ക കേ​ക്ക് ക​ട്ടിം​ഗ്. ആ​ൽ​ഫ യൂ​ണി​റ്റ് എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു കൂ​ട്ടം സം​വി​ധാ​യ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

വി​ശാ​ൽ ടി.​ആ​ർ, യാ​ഷ് വി, ​ന​രേ​ൻ സൗ​ദ, ചാ​ണ​ക്യ​ൻ ആ​ർ, ധ​നു​ഷ് കു​മാ​ർ, ഇ​ളം​പ​രി​തി എ​ന്നി​വ​രാ​ണ് ആ​ൽ​ഫാ യൂ​ണി​റ്റി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​മി​ത ബൈ​ജു, സ്വാ​സി​ക എ​ന്നി​വ​ർ​ക്കൊ​പ്പം അ​ശ്വ​ത് മാ​രി​മു​ത്തു, ശി​വ​ജി സൊ​ന്തി​നേ​നി, അ​നാ​മി​ക മ​ഹി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

Related posts

Leave a Comment