തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി. ശുപാര്‍ശയില്‍ നിയമപരമായ പരിശോധന നടത്തി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് വ്യക്തമാക്കി.ഇ.ഡി ഗൗരവമായ തെളിവുകളും വിവരങ്ങളും കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും നിയമപരമായ രീതിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയില്‍ നടക്കുന്ന കേരളത്തിന്റെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സീനിയര്‍ അഭിഭാഷകരുടെ പുതിയ പാനല്‍ മന്ത്രിസഭ യോഗം അംഗീകരിച്ചു.ബജറ്റ് പ്രഖ്യാപനങ്ങളില്‍ തുടര്‍നടപടി ഉറപ്പാക്കും. ക്ളസ്റ്ററുകളായി തിരിച്ച് റൗണ്ട് ടേബിള്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയത് കൊണ്ടാണ്. ഈ മാസത്തോടെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
