വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പോ​രാ​ട്ടം ഫലം കണ്ടു! പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് മൈ​താ​നി​ക്ക് ശാ​പ​മോ​ക്ഷ​മാ​കു​ന്നു

പ​യ്യ​ന്നൂ​ർ:​ നി​യ​മ​ക്കു​രു​ക്കു​ക​ളും സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ളും ത​ട​സ​മാ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ ശ​വ​പ്പ​റ​മ്പാ​യി മാ​റി​യ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ മൈ​താ​നി​ക്ക് ശാ​പ​മോ​ക്ഷ​മാ​കു​ന്നു.​

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പോ​രാ​ട്ട​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് കേ​സു​ക​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കാ​ന്‍ ന​ട​പ​ടി​യാ​രം​ഭി​ച്ച​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് മൈ​താ​നി​യി​ല്‍ കൂ​ട്ടി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​നാ​രം​ഭി​ച്ചു. പു​റ​ക്കു​ന്ന് ത​വി​ടി​ശ്ശേ​രി ഗ​വ.​ഹൈ​സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ങ്ങ​ളു​ടെ പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് “വാ​ഹ​ന വ്യ​വ​ഹാ​ര​ങ്ങ​ളി​ല്‍​പെ​ട്ട് ഒ​ടു​ങ്ങു​ന്ന ധാ​തു​സ​മ്പ​ത്ത്’ എ​ന്ന വി​ഷ​ത്തി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ​പ്പ​റ്റി പ​ഠ​നം ന​ട​ത്തി​യ​ത്.

സ​യ​ന്‍​സ് പ്രൊ​ജ​ക്ട് ഗൈ​ഡ് ആ​യി​രു​ന്ന കെ.​സി.​സ​തീ​ശ​ന്‍റെ നി​ര്‍​ദ്ദേ​ശ​ത്തി​ല്‍ 2017-ല്‍ ​സ്‌​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യും ഗ്രൂ​പ്പ് ലീ​ഡ​റു​മാ​യ ഇ.​വി​സ്മ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഠ​ന​റി​പ്പോ​ര്‍​ട്ട് ത​യ്യാ​റാ​ക്കി​യ​ത്.

വാ​ഹ​ന​ങ്ങ​ള്‍ കു​റ്റം ചെ​യ്യു​ന്നി​ല്ലെ​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കു​ള്ള കേ​വ​ലം ഉ​പ​ക​ര​ണ​ങ്ങ​ളാ​യി മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്നും കു​ട്ടി​ക​ള്‍ അ​വ​രു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​വ​യെ രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​യ്ക്ക് പ്ര​യോ​ജ​ന​പ്പെ​ടും വി​ധം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും മ​ന്ത്രി​മാ​ര്‍​ക്കും അ​ധി​കാ​രി​ക​ള്‍​ക്കും ന​ല്‍​കി​യ അ​വ​രു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​

ഇ​തി​ല്‍ ഫ​ലം​കാ​ണാ​ത്ത​തി​നാ​ല്‍ അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന കു​ട്ടി​ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും കൂ​ട്ടി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദ്ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.​

ഇ​തേ​തു​ട​ര്‍​ന്നാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ലേ​ല​ത്തി​ല്‍ വെ​ക്കു​ന്ന​തി​നും ലേ​ലം​കൊ​ണ്ട​വ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നു​മു​ള്ള പ്ര​വ​ര്‍​ത്തി​ക​ള്‍ ആ​രം​ഭി​ച്ച​ത്.​

ഇ​തോ​ടെ​യാ​ണ് സ്വാ​ത​ന്ത്ര്യ സ​മ​ര സ്മ​ര​ണ​ക​ള്‍ അ​ല​യ​ടി​ച്ചി​രു​ന്ന പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് മൈ​താ​നി​ക്ക് ശാ​പ​മോ​ക്ഷ​ത്തി​നു​ള്ള വ​ഴി​തെ​ളി​ഞ്ഞ​ത്.

Related posts

Leave a Comment