ആ​ശു​പ​ത്രി​യി​ൽ കൂ​ട്ടി​രി​ക്കാ​നെ​ത്തി: പു​ല​ർ​ച്ചെ ലി​ഫ്റ്റി​ൽ ക​യ​റി​യ​പ്പോ​ൾ കൂ​ടെ​ക​യ​റി; പ​തി​നാ​റു​കാ​രി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ അ​റ​സ്റ്റി​ൽ

കൊ​ല്ലം: പ​തി​നാ​റു​കാ​രി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ അ​റ​സ്റ്റി​ൽ. യൂ​ട്യൂ​ബ​റും തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം പൂ​ന്തു​റ ടി​സി 63/560 പ​ള്ളി സ്ട്രീ​റ്റി​ൽ മി​ഗ്ദാ​ദ് (38) ആ​ണ് പോ​ക്സോ കേ​സി​ൽ പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി‍​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ആ​ശ്രാ​മം ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം. ക​ടു​ത്ത പ​നി​യെ​ത്തു​ട​ർ​ന്നാ​ണ് പ​തി​നാ​റു​കാ​രി​യു​ടെ മൂ​ത്ത സ​ഹോ​ദ​രി​യെ തി​ങ്ക​ളാ​ഴ്ച രാ​ത്രി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി‍​ൽ കി​ട​ത്ത​ണ​മെ​ന്നു ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചു. കൂ​ട്ടി​രി​പ്പി​നാ​യി പ​തി​നാ​റു​കാ​രി​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

പു​ല​ർ​ച്ചെ ലി​ഫ്റ്റി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് പ്ര​തി ഒ​പ്പം ക​യ​റി കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​ത്.​തു​ട​ർ​ന്ന് സ​ഹോ​ദ​രി​യോ​ടും മൂ​ത്ത സ​ഹോ​ദ​ര​നോ​ടും കു​ട്ടി ഇ​ക്കാ​ര്യം പ​റ​ഞ്ഞു. ഇ​വ​ർ അ​മ്മ​യോ​ട് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ​ട് പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നു പ​രാ​തി​യു​ണ്ട്. തു​ട​ർ​ന്ന് കു​ടും​ബം ഈ​സ്റ്റ് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. പൊ​ലി​സ് രാ​ത്രി​യോ​ടെ മി​ഗ്ദാ​ദി​നെ അ​റ​സ്റ്റ് ചെ​യ്തു.

Related posts

Leave a Comment